×
തെക്കേക്കര ഉണ്ണിമാത്തു തൊമ്മി (തൊമ്മി ഔപ്പൻ)
ഉണ്ണിമാത്തുവിന്റെ മൂന്നാമത്തെ പുത്രനായ പുറങ്കാവിലായ തെക്കേക്കര കുടുംബത്തിന്റെ സുപ്രധാന
ശാഖയായ തൈപ്പറമ്പിൽ ശാഖയുടെ വന്ദ്യപിതാവ് ഉണ്ണിമാത്തു തൊമ്മി കൊ വ: 960 -ൽ ജനിച്ചു.
ഇദ്ദേഹത്തിന്റെ മാതാവ് വാകത്താനത്തു വള്ളിക്കാട്ടു കുടുംബത്തിലെ അന്നമ്മയും പിതാവ്
പുരാതനമായ അമയന്നൂർ പുറങ്കാവിലായ തെക്കേക്കര കുടുംബത്തിന്റെ തറവാടിനവകാശിയായി തറവാട്ടിൽ
താമസിച്ചിരുന്ന ഉണ്ണിമാത്തുവുമാണ് ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മാത്യു മാത്തു (ചൂണ്ട
വാലേൽ ശാഖയുടെ പിതാവ് ) മണർകാട് കല്ലക്കടമ്പിൽ നിന്നും കുഞ്ഞാണ്ടമ്മയെ വിവാഹം കഴിച്ച്
തറവാട്ടിൽ താമസിച്ചു . രണ്ടാമത്തെ സഹോദരൻ പുന്നൂസ് പുതുപ്പള്ളി പുത്തൻപുരയ്ക്കൽ അച്ചാമ്മയെ
വിവാഹം കഴിച്ചു വാലേൽ പടിഞ്ഞാറു പള്ളത്തു താമസിച്ചു. (ഇദ്ദേഹം സന്താനരഹിതനായിരുന്നു.)
കനിഷ്ഠസഹോദരൻ ഇട്ടിയവിര (വഴണത്തോട്ടത്തിൽ ശാഖയുടെ പിതാവ്) യുടെ ഭാര്യ കോട്ടയത്ത് കിഴക്കേയറ്റത്ത്
കൊച്ചുപോത്തൻ മാപ്പിളയുടെ പുതി കുഞ്ഞന്നാമ്മയാണ്. സഹോദരിമാരായ കുഞ്ഞാണ്ടമ്മയെ മറ്റക്കര
തോണക്കരയിലും മറിയാമ്മയെ കാനത്തിൽ പായിക്കാട്ടും ഏലിയാമ്മയെ പുതുപ്പള്ളി മുളഞ്ഞിയിലും
ഇളയപുത്രി അന്നമ്മയെ ചെങ്ങളത്ത് ആര്യാടൻ പാക്കിൽ കുടുംബത്തിലും വിവാഹം കഴിച്ചു. തൊമ്മി
ഔപ്പന്റെ ബാല്യകാലം പിതൃഭവനമായ തെക്കേക്കര തറവാട്ടിലായിരുന്നു. ആദ്യ വിവാഹം അയ്മനത്ത്
മണലോടിയിൽ കുടുംബത്തിൽ നിന്ന് ആയിരുന്നു. സന്താനരഹിതയായി മരിച്ചു. മണർകാട് പള്ളിയിൽ
ശവസംസ്കാരം നടത്തി. അയ്മനത്തിൽ കടവുകണ്ടത്തിൽ ആച്ചിയമ്മയെ രണ്ടാം വിവാഹം കഴിച്ചു. ആച്ചിയമ്മയുടെ
മരണാനന്തരം പുതുപ്പള്ളി കപ്യാരടത്ത് അന്നമ്മയെ മൂന്നാം വിവാഹം കഴിച്ചു. ഇദ്ദേഹത്തിന്
മാത്തു, ചാക്കോ, തൊമ്മി, മാത്തു, പുന്നൂസ്, കുരുവിള, കൊച്ചുചാക്കോ എന്ന് ഏഴു പുത്രന്മാരും
ഏലിയാമ്മ എന്ന ഏക പുത്രിയുമാണുണ്ടായിരുന്നത്.
മൂത്ത പുത്രൻ മാത്തു, അഞ്ചാമത്തെ പുത്രൻ പുന്നൂസ് എന്നിവർ അവിവാഹിതരായി നിര്യാതരായി
മണർകാട് പള്ളിയിൽ സംസ്കരിച്ചു. തൊമ്മികുരുവിള പേരൂർ കാക്കനാട്ട് നിന്ന് വിവാഹം കഴിച്ചു.
സന്താനരഹിതനായി മരിച്ചു. ഭാര്യയെ താഴത്തങ്ങാടി വട്ടുകളത്തിൽ പുനർ വിവാഹം ചെയ്തയച്ചു.
ഏക പുത്രി ഏലിയാമ്മയെ ആദ്യം പാറമ്പുഴ പുതുമനയും പിന്നീടു് പളളത്ത് ഇടത്തും പടിക്കൽ
കുര്യനെ കൊണ്ടും വിവാഹം ചെയ്തയച്ചു. ഇദ്ദേഹത്തിനു കുടുംബസ്വത്തിൽ ലഘുവായ അംശം മാത്രമേ
ലഭിച്ചിരുന്നുള്ളു. സ്വപ്രയത്നത്താൽ തൈപ്പറമ്പ് എന്ന സ്ഥലവും തുടർന്ന് ഉന്നതമായ സാമ്പത്തികനിലയും
കൈവരിച്ചു. കൃഷിയും പണവ്യാപാരവുമായിരുന്നു മുഖ്യ തൊഴിൽ . ഇദ്ദേഹത്തിന്റെ മഹാമനസ്കതയ്ക്ക്
ഒരു ഉദാഹരണമുണ്ട്. ആറുമാനൂർ മൂലയിലായ പഴവൂർ നാരായണപിള്ള സർക്കാരിലേക്കടയ്ക്കേണ്ട മുപ്പതിനായിരം
പണത്തിനുവേണ്ടി, ഒരു ചതുരശ്ര മൈൽ മറ്റം ലേലം ചെയ്തപ്പോൾ തൊമ്മി ലേലം കൊള്ളുകയും ഏഴുവർഷക്കാലം
കൃഷി ചെയ്തതിനുശേഷം ലേലത്തുക മാത്രം പറ്റികൊണ്ട് വസ്തുക്കൾ നാരായണപിള്ളക്ക് എഴുതികൊടുക്കുകയും
ചെയ്തു. അക്കാലത്തെ വ്യവസ്ഥിതിയ്ക്ക് വിഭിന്നമായിരുന്നു ഈ നടപടി. രണ്ടാമത്തെ പുത്രൻ
ചാക്കോയെ മൂത്തവശലയിലായ മണ്ണുംമൂട്ടിൽ വീട് പണിയിച്ചു മാറ്റി താമസിപ്പിച്ചു. തൈപ്പറമ്പിൽ
തറവാടു വാത്സല്യപുത്രനായ തൊമ്മി തൊമ്മിക്കു നൽകികൊണ്ട് ഇളയപുത്രന്മാരായ മാത്യു, കൊച്ചു
ചാക്കോ എന്നിവരോടൊപ്പം വടക്കേകുഴിക്കാട് എന്നും, വെളിച്ചപ്പാട്ടെന്നും അറിയപ്പെടുന്ന
പുരയിടം വാങ്ങി അതിൽ തായിയും തളവുമായി കിഴക്കോട്ടു ദർശനമായി ഒരു വീട് പണിയിച്ചു താമസമാക്കി.
പുത്രന്മാരിൽ നാലാമനായ മാത്തുവിനെ വടക്കേവെളിച്ചപ്പാട്ട് വീട് പണിയിപ്പിച്ചു മാറ്റി
താമസിപ്പിച്ചു. ഈ വീട് വെളിച്ചപ്പാട്ട് പുത്തൻപുര എന്നറിയപ്പെടുന്നു. വെളിച്ചപ്പാട്ടു
പുരയിടം കൈവശം വന്നതിനെപ്പറ്റി ഒരു ഐതീഹ്യം നിലവിലുണ്ട്. രണ്ടാം ഭാര്യയായിരുന്ന കടവുകണ്ടത്തിൽ
ആച്ചിയമ്മ കുളിക്കുവാൻ പൊയ്ക്കൊണ്ടിരുന്നത് ശുദ്ധജല തടാകമായിരുന്ന വെളിച്ചപ്പാട്ടു
പുരയിടത്തോടു ചേർന്നുള്ള കുളിരാൻ
തോട്ടിലായിരുന്നു. ഈ സൗകര്യം മുൻനിർത്തി ഇതിനടുത്ത് സൗകര്യമായ ഒരു പുരയിടം സ്വന്തമായി
കിട്ടണമേ എന്നു നിത്യം പ്രാർത്ഥിക്കുമായിരുന്ന. ഈ പ്രാർത്ഥനയുടെ ഫലമായിട്ടാണ് വെളിച്ചപ്പാട്ട്
പുരയിടം ലഭ്യമായത് എന്നു കുടുംബാംഗങ്ങൾ വിശ്വസിക്കുന്നു. ഇദ്ദേഹം മണർകാടു പള്ളിയുടെ
കൈക്കാരനായിരുന്നു. എന്നു പള്ളി ചരിത്രമായ അത്ഭുതസൗധം എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
(അത്ഭുതസൗധം...) പൊതുകാര്യങ്ങളിലും സഭാകാര്യങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു
എന്നതിന് മതിയായ ഒരു തെളിവാണിത്. കൊ:വ: 1036- വാർദ്ധക്യത്തോടടുത്തപ്പോൾ തന്റെ വമ്പിച്ച
സ്ഥാവര ജംഗമ സ്വത്തുക്കൾ പുത്രന്മാർക്കു തുല്യമായി വീതിച്ചുകൊടുക്കുകയും തന്റെയും ഭാര്യയുടെയും
ചെലവിലേക്കായി മാലത്ത് പാടത്തു ചുമല എന്നു വിളിക്കുന്ന കടൽ വേലി നിലവും ഒരു കൊമ്പനാനയും
നീക്കിവെയ്ക്കുകയും ചെയ്തു. കൂടാതെ മൈനറായിരുന്ന മക്കളുടെ സ്വത്തുക്കളും കൈവശം വെച്ചിരുന്നു.
ചുമല എന്ന കടൽവേലിനിലം ഇദ്ദേഹത്തിന്റെ മരണാനന്തരം ട്രസ്റ്റായി പരിണമിക്കുകയും ഇപ്പോൾ
ഈ നിലം കുടുംബാംഗങ്ങളായ വയലിൽ ശ്രീ.വി.പി. തോമസിന്റെയും ശ്രീ.വി.പി. മാത്യുവുന്റെയും
കൈവശാനുഭവത്തിലുമാണ്. കൊല്ലവർഷം 1046 മകരം മൂന്നാം തീയതി വാർദ്ധക്യസഹജമായ അസുഖത്താൽ
കർത്താവിൽ ഭാഗ്യമരണം പ്രാപിച്ചു. തന്റെ പൈത്യകാജ്ഞപ്രകാരം ദ്വീതീയ പുത്രൻ മണ്ണും മൂട്ടിൽ
തൊമ്മി ചാക്കോ നിലവിലുണ്ടായിരുന്ന സ്വാധീനവും സ്വപിതാവിന് പള്ളിയിലുണ്ടായിരുന്ന പ്രാമാണ്യവും
മൂലം മണർകാടു പള്ളിയ്ക്കകത്ത് (അന്നു നിലവിലുണ്ടായിരുന്ന താഴത്തെ പഴയപള്ളി) സംസ്കരിച്ചു
തൊമ്മി അപ്പന്റെ ഓർമ്മദിനം എല്ലാവർഷവും കുടുംബ യോഗത്തിന്റെ ആഭിമുഖ്യത്തിൽ മണർകാട് വി.മർത്തമറിയം
പള്ളിയിൽ ആചരിച്ചുവരുന്നു. വി.കുർബ്ബാനയും തുടർന്ന്.......... കബറിൽ ധൂപ പ്രാർത്ഥനയും
നടത്തുന്നു. മരണാനന്തര കർമ്മങ്ങൾ (മൂന്നു, ഒൻപതു, മുപ്പതു, നാല്പ്പത് ദിനങ്ങൾ) അദ്ദേഹത്തിന്റെ
പ്രതാപത്തിന് തക്കവണ്ണം യോഗ്യമായും ആർഭാടമായും കൊണ്ടാടി. ഒൻപതാം ദിവസമായ പുലകുളി അടിയന്തിരത്തിന്
വെളിച്ചപ്പാട്ടു പുരയിടത്തിലെ കിണറ്റിൽ വെള്ളം തികയാതെ വന്നു.
കുളിരാൻ തോട്ടിൽ നിന്നും വെള്ളം പ്രസ്തുത ആവശ്യത്തിലേക്കു ഉപയോഗിക്കുവാൻ വേണ്ടി തോടിന്റെ
നടുഭാഗത്തുണ്ടായിരുന്ന ശുദ്ധജല തടാകത്തിൽ നിന്നു പുരയിടത്തിലേക്ക് ഒരു നല്ല കടവുവെട്ടിയുണ്ടാക്കി,
പുലകുളി ആവശ്യത്തിലേക്ക് അന്ന് ഉണ്ടാക്കിയ ഈ കടവ് ഇന്നും പുലകുളികടവ് എന്നറിയപ്പെടുന്നു.
കപ്യാരെടത്തമ്മ തൊമ്മി ഔപ്പന്റെ മരണശേഷം ഇളയപുത്രൻ കൊച്ചു ചാക്കോയോടൊപ്പം വെളിച്ചപ്പാട്ടു
തറവാട്ടിൽ വിശ്രമജീവിതം നയിച്ചുപോന്നു. ഈ അമ്മയെ പ്രത്യേകം പിൻതലമുറക്കാർ ഓർമ്മിക്കുന്നത്
അമ്മ ഉപയോഗിച്ചിരുന്ന പ്രാർത്ഥന പരമ്പരാഗതമായി നിത്യവും ഉരുവിട്ടുകൊണ്ടാണ് . കപ്യാരെടത്തമ്മയെ
മണർകാടുപള്ളി കുടുംബക്കല്ലറയിൽ സംസ്കരിച്ചു. തൊമ്മി ഔപ്പന്റെ ശാഖയിലെ തൊമ്മി ചാക്കോ,
തൊമ്മി തൊമ്മി, തൊമ്മി മാത്യു,തൊമ്മി കൊച്ചുചാക്കോ എന്നിവരുടെ വംശാവലിയും ചരിത്രവും
പാർട്ട് മൂന്നിൽ നാലദ്ധ്യായങ്ങളിലായി ചേർത്തിരിക്കുന്നു.