Loading...

പുറങ്കാവില്‍ കുടുംബചരിത്രം

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

മിശിഹാ തമ്പുരാന്‍ കുരിശിന്മേല്‍ നിന്നു കാവലായി നില്ക്കുന്നു.*പുറത്തു മാര്‍ അപ്രശു മാലാഖായും കാവലായി നില്ക്കുന്നു. കൈ രണ്ടിന്മേലും പ്രന്തണ്ടുശ്ലീഹന്മാരും കാവലായി നില്ക്കുന്നു. ഇങ്ങനെ ചുറ്റിനും പ്രന്തണ്ടിനെഴുനൂറു മാലാഖമാരും കാവലായ്‌ നില്ക്കുന്നു. മിശിഹായുടെ മുറിവ്‌ അഞ്ചും ഏറ്റ്‌ എന്നുള്ളത്തില്‍ കടികൊണ്ട്‌ ആലാഹാ തിരുമനസ്സ്‌ കല്‍പിച്ചു. ആദാമും ഹവ്വായും സൃഷ്ടിക്കപ്പെട്ട. അന്ന്‌ അവര്‍ക്ക്‌ നീളുവാന്‍ പറുദീസായില്‍ വച്ച്‌ വേദവും വെളിവും അരുളിചെയ്തു. മൂന്നരനാഴിക ചെന്നപ്പോള്‍ അരുളിപ്പാടു മറഞ്ഞ്‌ ഇരുള്‍ ഉണ്ടായി ഭൂമിതന്നില്‍ പകയുള്ള ആടുമാട്‌ ഇടയര്‍ കണ്ട്‌ ഒരുമയായി വിശ്വസിച്ച്‌ ഒരു മായപോലെ വാറിലും വസന്തയിലും ചെങ്കണ്ണ്‌, മസൂരി , പനി പോക്ക്‌, മാരണമൂര്‍ത്തി, പേരകപ്പെട്ട പരിഷയുടെ കോപമടക്കാന്‍ ഗോഗുല്‍ത്താ മലമേല്‍ തുങ്ങപ്പെട്ട ആണികള്‍ നാല്‍, ഒന്ന്‌ ആകാശ മാലാഖയുടെ പക്കല്‍, ഒന്നു ശുദ്ധമാന കാതോലിക്കായുടെ പക്കല്‍, ഒന്നു ഭൂമിയില്‍ നടക്കുന്ന ചെകുത്താന്മാരെ തടുക്കാന്‍ ഒന്ന്‌ കാറ്റും കടലും തടുപ്പാന്‍ എന്നപോലെ അടിയാനെ കാത്തു കൊള്ളേണമേ!! ആമീന്‍

22

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

കുളിരാന്‍തോട്ടില്‍ നിന്നും വെള്ളം പ്രസ്തുത ആവശ്യത്തിലേക്കു ഉപയോഗിക്കുവാന്‍ വേണ്ടി തോടിന്റെ നടുഭാഗത്തുണ്ടായിരുന്ന ശുദ്ധജല തടാകത്തില്‍ നിന്നു പുരയിടത്തിലേക്ക്‌ ഒരു നല്ല കടവുവെട്ടിയുണ്ടാക്കി, പുലകുളി ആവശ്യത്തിലേക്ക്‌ അന്ന്‌ ഉണ്ടാക്കിയ ഈ കടവ്‌ ഇന്നും പുലകുളികടവ്‌ എന്നറിയപ്പെടുന്നു. കപ്യാരെടത്തമ്മ തൊമ്മി ഓപ്പന്റെ മരണശേഷം ഇളയപുധ്തന്‍ കൊച്ചു ചാക്കോയോ ടൊപ്പം വെളിച്ചപ്പാട്ടു തറവാട്ടില്‍ വിശ്രമജീവിതം നയിച്ചുപോന്നു.ഈ അമ്മയെ പ്രത്യേകം പിന്‍തലമുറക്കാര്‍ ഓര്‍മ്മിക്കുന്നത്‌ അമ്മ ഉപയോഗിച്ചിരുന്ന (പാര്‍ത്ഥന പരമ്പരാഗതമായി നിത്യവും ഉരുവിട്ടുകൊണ്ടാണ്‌ . കപ്യാരെടത്തമ്മയെ മണര്‍കാടുപള്ളി കുടുംബക്കല്ലറയില്‍ സംസ്കരിച്ചു. തൊമ്മി ഓപ്പന്റെ ശാഖയിലെ തൊമ്മി ചാക്കോ തൊമ്മി തൊമ്മി, തൊമ്മി മാത്യു,തൊമ്മി കൊച്ചുചാക്കോ എന്നിവരുടെ വംശാവലിയും ചരിയ്രവും പാര്‍ട്ട്‌ മുന്നില്‍ നാലദ്ധ്യായങ്ങളിലായി ചേര്‍ത്തിരിക്കുന്ന. കപ്യാരെടത്തമ്മയുടെ പ്രാര്‍ത്ഥന ഭഉച്ചിമേല്‍ ഏകസ്വരൂപം സര്‍വതും വശമായിരിക്കുന്ന ബാവാ തമ്പുരാന്‍ കാവലായി നില്‍ക്കുന്നു, ട്നെറ്റിമേൽ മര്‍ത്തമറിയത്തമ്മയു ടെ പുര്തന്‍ കാവലായി നില്ക്കുന്നു * കണ്ണ്‌ രണ്ടിന്മേലും റൂഹാദകുദിശാ തമ്പുരാന്‍ കാവലായ്‌ നില്‍ക്കുന്നു. വായ്‌ നാവിന്മേല്‍ ഏവന്‍ഗേലി സ്തന്മാര്‍ നാലും കാവലായി നില്ക്കുന്നു. “തോള്‍ രണ്ടിന്മേലും മാര്‍ അപ്രേശു ഇപ്രേശു മാലാഖമാര്‍ കാവലായി നില്ക്കുന്നു നെഞ്ചത്തു കുരിശില്‍ തുങ്ങപ്പെട്ട

21

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

തോട്ടിലായിരുന്നു. ഈ സൌകര്യം മുന്‍നിര്‍ത്തി ഇതിനടുത്ത്‌ സൌരകര്യമായ ഒരു പുരയിടം സ്വന്തമായി കിട്ടണമേ എന്നു നിത്യം പ്രാര്‍ത്ഥിക്കുമായിരുന്നു. ഈ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ്‌ വെളിച്ചപ്പാട്ട്‌ പുരയിടം ലഭ്യമായത്‌ എന്നു കുടുംബാംഗങ്ങള്‍ വിശ്വസിക്കുന്നു. ഇദ്ദേഹം മണര്‍കാടു പള്ളിയുടെ കൈക്കാരനായിരുന്നു എന്നു പള്ളിചരിര്രമായ അത്ഭുതസയധം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. (അത്ഭുതസനധം...) പൊതുകാര്യങ്ങളിലും സഭാകാര്യങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു എന്നതിന്‌ മതിയായ ഒരു തെളിവാണിത്‌. കൊ:വ:1036- വാര്‍ദ്ധകൃത്തോടടുത്തപ്പോള്‍ തന്റെ വമ്പിച്ചസഥാവരജംഗമ സ്വത്തുക്കള്‍ പുത്രന്മാര്‍ക്കു തുല്യമായി വീതിച്ചുകൊടുക്കുകയും തന്റെയും ഭാര്യയുടെയും ചെലവിലേക്കായി മാലത്ത്‌ പാടത്തു ചുമല എന്നു വിളിക്കുന്ന കടല്‍വേലി നിലവും ഒരു കൊമ്പനാനയും നീക്കിവെയ്ക്കുകയും ചെയ്തു. കൂടാതെ മൈനറായിരുന്ന മക്കളുടെ സ്വത്തുക്കളും കൈവശം വെച്ചിരുന്നു. ചുമല എന്ന കടല്‍വേലിനിലം ഇദ്ദേഹത്തിന്റെ മരണാനന്തരം ദ്രസ്റ്റായി പരിണമിക്കുകയും ഇപ്പോള്‍ ഈ നിലം കുടുംബാംഗങ്ങളായ വയലില്‍ ശ്രീ.വി.പി.തോമസിന്റെയും ശ്രീ.വി.പി. മാത്യൂവുന്റെയും കൈവശാനുഭവത്തിലുമാണ്‌. കൊല്ലവര്‍ഷം 1046 മകരം മൂന്നാം തീയതി വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ കര്‍ത്താവില്‍ ഭാഗ്യമരണം (പാപിച്ചു. തന്റെ പൈത്യകാജ്ഞര്രകാരം ദ്വീതീയ പുരതന്‍ മണ്ണും മൂട്ടില്‍ തൊമ്മി ചാക്കോ നിലവിലുണ്ടായിരുന്ന സ്വാധീനവും സ്വപിതാവിന്‌ പള്ളിയിലുണ്ടായിരുന്ന പ്രാമാണ്ൃയവും മൂലം മണര്‍കാടു പള്ളിയ്ക്കകത്ത്‌ (അന്നു നിലവിലുണ്ടായിരുന്ന താഴത്തെ പഴയപള്ളി) സംസ്കരിച്ചു തൊമ്മി അപ്പന്റെ ഓര്‍മ്മദിനം എല്ലാവര്‍ഷവും കുടുംബ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ മണര്‍കാട്‌ വി.മര്‍ത്തമറിയം പള്ളിയില്‍ ആചരിച്ചുവരുന്നു. വി.കുര്‍ബ്ബാനയും തുടര്‍ന്ന്‌ ............. കബറില്‍ ധൂപ പ്രാര്‍ത്ഥനയും നടത്തുന്നു. മരണാനന്തര കര്‍മ്മങ്ങള്‍ (മൂന്നു,ഒന്‍പതു.,മൂപ്പതു,നാല്‌പ്പത്‌ ദിനങ്ങള്‍) അദ്ദേഹത്തിന്റെ പ്രതാപത്തിന്‌ തക്കവണ്ണം യോഗ്യമായും ആര്‍ഭാടമായും കൊണ്ടാടി. ഒന്‍പതാം ദിവസമായ പുലകുളി അടിയന്തിരത്തിന്‌ വെളിച്ചപ്പാട്ടു പുരയിടത്തിലെ കിണറ്റില്‍ വെള്ളം തികയാതെവന്നു.

20

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

മൂത്ത പുര്രന്‍ മാത്തു, അഞ്ചാമത്തെ പുരതന്‍ പുന്നൂസ്‌ എന്നിവര്‍ അവിവാഹിതരായി നിര്യാതരായി മണര്‍കാട്‌ പള്ളിയില്‍ സംസ്കരിച്ചു. തൊമ്മികുരുവിള പേരൂര്‍ കാക്കനാട്ട്‌ നിന്ന്‌ വിവാഹം കഴിച്ചു. സന്താനരഹിതനായി മരിച്ചു.ഭാര്യയെ താഴത്തങ്ങാടി വട്ടുകളത്തില്‍ പുനര്‍ വിവാഹം ചെയ്തയച്ചു. ഏക പുത്രി ഏലിയാമ്മയെ ആദ്യം പാറമ്പുഴ പുതുമനയും പിന്നിട്‌ പളുളത്ത്‌ ഇടത്തും പടിക്കല്‍ കുര്യനെ കൊണ്ടും വിവാഹം ചെയ്തയച്ചു. ഇദ്ദേഹത്തിനു കുടുംബസ്വത്തില്‍ ലഘുവായ അംശം മാ്രതമേ ലഭിച്ചിരുന്നുള്ളു. സ്വപ്രയത്നത്താല്‍ തൈപ്പറമ്പ്‌ എന്ന സ്ഥലവും തുടര്‍ന്ന്‌ ഉന്നതമായ സാമ്പത്തികനിലയും കൈവരിച്ചു. കൃഷിയും പണവ്യാപാരവുമായിരുന്നു മുഖ്യ തൊഴില്‍ . .ഇദ്ദേഹത്തിന്റെ മഹാമനസ്്‌കതയ്ക്ക്‌ ഒരു ഉദാഹരണമുണ്ട്‌. ആറുമാനൂര്‍ മൂലയിലായ പഴവൂര്‍ നാരായണപിള്ള സര്‍ക്കാരിലേ ക്കടയ്ക്കേണ്ട മുപ്പതിനായിരം പണത്തിനുവേണ്ടി, ഒരു ചതുര്രശ മൈല്‍ മറ്റം ലേലം ചെയ്തപ്പോള്‍ തൊമ്മി ലേലം കൊള്ളുകയും ഏഴുവര്‍ഷക്കാലം കൃഷി ചെയ്തതിനുശേഷം ലേലത്തുകമാത്രം പറ്റികൊണ്ട്‌ വസ്തുക്കള്‍ നാരായണപിള്ളക്ക്‌ എഴുതികൊടുക്കുകയും ചെയ്തു.അക്കാലത്തെ വ്യവസ്ഥിതിയ്ക്ക്‌ വിഭിന്നമായിരുന്നു ഈ നടപടി. രണ്ടാമത്തെ പു്രന്‍ ചാക്കോയെ മൂത്തവശലയിലായ മണ്ണുംമൂട്ടില്‍ വീട്‌ പണിയിച്ചു മാറ്റിതാമസിപ്പിച്ചു. തൈപ്പറമ്പില്‍ തറവാടു വാതസല്യപുര്തനായ തൊമ്മി തൊമ്മിക്കു നല്‍കികൊണ്ട്‌ ഇളയപുയതന്മാരായ മാത്യു, കൊച്ചുചാക്കോ എന്നിവരോടോപ്പം വടക്കേകുഴിക്കാട്‌ എന്നും, വെളിച്ചപ്പാട്ടെന്നും അറിയപ്പെടുന്ന പുരയിടം വാങ്ങി അതില്‍ തായിയും തളവുമായി കിഴക്കോട്ടു ദര്‍ശനമായി ഒരു വീട്‌ പണിയിച്ചു താമസമാക്കി. പുരതന്മാരില്‍ നാലാമനായ മാത്തുവിനെ വടക്കേവെളിച്ചപ്പാട്ട വീട്‌ പണിയിപ്പിച്ചു മാറ്റി താമസിപ്പിച്ചു. ഈ വീട്‌ വെളിച്ചപ്പാട്ട്‌ പുത്തന്‍പുര എന്നറിയപ്പെടുന്നു. വെളിച്ചപ്പാട്ടു പുരയിടം കൈവശം വന്നതിനെപ്പറ്റി ഒരു ഐതീഹ്യം നിലവിലുണ്ട്‌. രണ്ടാം ഭാര്യയായിരുന്ന കടവുകണ്ട ത്തില്‍ ആച്ചിയമ്മ കുളിക്കുവാന്‍പൊയ്ക്കൊണ്ടിരുന്നത്‌ ശുദ്ധജല തടാകമായിരുന്ന വെളിച്ചപ്പാട്ടു പുരയിടത്തോടു ചേര്‍ന്നുള്ള കുളിരാന്‍

19

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

തെക്കേക്കര ഉണ്ണിമാത്തു തൊമ്മി (തൊമ്മി ഔപ്പൻ)

ഉണ്ണിമാത്തുവിന്റെ മൂന്നാമത്തെ പുത്രനായ പുറങ്കാവിലായ തെക്കേക്കര കുടുംബത്തിന്റെ സുപ്രധാന ശാഖയായ തൈപ്പറമ്പിൽ ശാഖയുടെ വന്ദ്യപിതാവ് ഉണ്ണിമാത്തു തൊമ്മി കൊ വ: 960 -ൽ ജനിച്ചു. ഇദ്ദേഹത്തിന്റെ മാതാവ് വാകത്താനത്തു വള്ളിക്കാട്ടു കുടുംബത്തിലെ അന്നമ്മയും പിതാവ് പുരാതനമായ അമയന്നൂർ പുറങ്കാവിലായ തെക്കേക്കര കുടുംബത്തിന്റെ തറവാടിനവകാശിയായി തറവാട്ടിൽ താമസിച്ചിരുന്ന ഉണ്ണിമാത്തുവുമാണ് ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മാത്യു മാത്തു (ചൂണ്ട വാലേൽ ശാഖയുടെ പിതാവ് ) മണർകാട് കല്ലക്കടമ്പിൽ നിന്നും കുഞ്ഞാണ്ടമ്മയെ വിവാഹം കഴിച്ച് തറവാട്ടിൽ താമസിച്ചു . രണ്ടാമത്തെ സഹോദരൻ പുന്നൂസ് പുതുപ്പള്ളി പുത്തൻപുരയ്ക്കൽ അച്ചാമ്മയെ വിവാഹം കഴിച്ചു വാലേൽ പടിഞ്ഞാറു പള്ളത്തു താമസിച്ചു. (ഇദ്ദേഹം സന്താനരഹിതനായിരുന്നു.) കനിഷ്ഠസഹോദരൻ ഇട്ടിയവിര (വഴണത്തോട്ടത്തിൽ ശാഖയുടെ പിതാവ്) യുടെ ഭാര്യ കോട്ടയത്ത് കിഴക്കേയറ്റത്ത് കൊച്ചുപോത്തൻ മാപ്പിളയുടെ പുതി കുഞ്ഞന്നാമ്മയാണ്. സഹോദരിമാരായ കുഞ്ഞാണ്ടമ്മയെ മറ്റക്കര തോണക്കരയിലും മറിയാമ്മയെ കാനത്തിൽ പായിക്കാട്ടും ഏലിയാമ്മയെ പുതുപ്പള്ളി മുളഞ്ഞിയിലും ഇളയപുത്രി അന്നമ്മയെ ചെങ്ങളത്ത് ആര്യാടൻ പാക്കിൽ കുടുംബത്തിലും വിവാഹം കഴിച്ചു. തൊമ്മി ഔപ്പന്റെ ബാല്യകാലം പിതൃഭവനമായ തെക്കേക്കര തറവാട്ടിലായിരുന്നു. ആദ്യ വിവാഹം അയ്മനത്ത് മണലോടിയിൽ കുടുംബത്തിൽ നിന്ന് ആയിരുന്നു. സന്താനരഹിതയായി മരിച്ചു. മണർകാട് പള്ളിയിൽ ശവസംസ്കാരം നടത്തി. അയ്മനത്തിൽ കടവുകണ്ടത്തിൽ ആച്ചിയമ്മയെ രണ്ടാം വിവാഹം കഴിച്ചു. ആച്ചിയമ്മയുടെ മരണാനന്തരം പുതുപ്പള്ളി കപ്യാരടത്ത് അന്നമ്മയെ മൂന്നാം വിവാഹം കഴിച്ചു. ഇദ്ദേഹത്തിന് മാത്തു, ചാക്കോ, തൊമ്മി, മാത്തു, പുന്നൂസ്, കുരുവിള, കൊച്ചുചാക്കോ എന്ന് ഏഴു പുത്രന്മാരും ഏലിയാമ്മ എന്ന ഏക പുത്രിയുമാണുണ്ടായിരുന്നത്.

18

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

ചെയ്തയച്ചു. ഏകപുത്രന്‍ മാത്തു കോട്ടയത്തു പനംപുന്നയില്‍ നിന്നും വിവാഹം ചെയ്തു. മാത്തുവിന്റെ ഒരു പുരി മാ്രമേ ഉണ്ടായിരുന്നു. പുര്തി അച്ചാമ്മയെ വേങ്കടത്ത്‌ യാസേഫ്‌ വിവാഹം ചെയ്തു.ഇവര്‍ സന്താനരഹിതരായി മരണമടഞ്ഞു. തന്മുലം ഈ ശാഖ പിന്തുടര്‍ച്ചക്കാരില്ലാതെ അവസാനിക്കുകയാണുണ്ടായത്‌. മാത്തു ഇട്ടിയവിരാ ഉണ്ണിമാത്തുവിന്റെ നാലാമത്തെ പുധഥ്തനായ ഇട്ടിയവിരാ കോട്ടയത്ത്‌ കിഴക്കെയറ്റത്ത്‌ കൊച്ചുപോത്തന്‍ മാപ്ളയുടെ മകള്‍ കുഞ്ഞന്നാമ്മയെ വിവാഹം കഴിച്ചു . തെക്കന്‍ക്കൂര്‍ രാജാവിന്റെ കോട്ടയുടെ കിഴക്കേ അറ്റമാണ്‌ അന്ന്‌ കിഴക്കേ അറ്റമെന്ന്‌ വിളിച്ചിരുന്നത്‌.കൊച്ചുപോത്തന്‍ ഇടത്തില്‍ തമ്പുരാന്റെ മ്രന്തിമാരില്‍ ഒരാളായിരുന്നു എന്നത്‌ പ്രത്യേകം സ്മരണീയമാണ്‌.ഇട്ടിയവിരാ വഴനത്തോട്ടത്തില്‍ താമസിച്ചിരുന്നു. മാത്തു, പോത്തന്‍, ഇട്ടിയവിരാ, എന്നീ മൂന്നു ആണ്‍മക്കളും ആണ്ടമ്മ, ഇളച്ചി, ഏലിയാമ്മ എന്നീ പെണ്‍മക്കളും ഉണ്ടായിരുന്നു. മൂത്തപു്രതി ആണ്ടമ്മയെ പുതുപ്പള്ളി പണ്ടാരകുന്നേലും, ഇളയച്ചിയെ പുതുപ്പള്ളി കൊച്ചുചക്കാലയിലും ഏലിയാമ്മയെ പള്ളത്ത്‌ പടനിലത്തുമാണ്‌ വിവാഹം ചെയ്തിരുന്നത്‌.ഇദ്ദേഹം 32-മത്തെ വയസില്‍ മരണമടഞ്ഞു. മണര്‍കാടുപള്ളിയില്‍ സംസ്കരിച്ചു. യാവൃനത്തില്‍ തന്നെ വിധവയായതിനാല്‍ കുഞ്ഞാണ്ടമ്മ സ്വന്തം വീട്ടിലെ സഹായം കൊണ്ട്‌ മക്കളെ സംരക്ഷിച്ചു വളര്‍ത്തി. ഇളയപുത്തന്റെ മരണശേഷം കുഞ്ഞാണ്ടമ്മയേയും മക്കളേയും സംരക്ഷിക്കുന്നതിനാല്‍ ഉണ്ണിമാത്തു പ്രത്യേകം (ശദ്ധിച്ചിരുന്നു. കുഞ്ഞാണ്ടമ്മ ചെറുപ്പമായതിനാല്‍ അവര്‍ താമസിച്ചിരുന്ന വഴനതോട്ടത്തിലെ വീടിനോട്‌ ചേര്‍ന്ന്‌ ഒരു പ്രത്യേക ചാര്‍ത്ത്‌ കെട്ടിയുണ്ടാക്കി അതില്‍ താമസിച്ചുകൊണ്ട്‌ ഉണ്ണിമാത്തു മരിച്ചുപ്പോയ ഇട്ടിവിരായുടെ മക്കളുടെ സംരക്ഷണം ശ്രദ്ധിച്ചിരുന്നു. തൈപറമ്പില്‍ പോയി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഈ പ്രവര്‍ത്തി ഇദ്ദേഹത്തിന്റെ ജീവിതവിശുദ്ധി എടുത്തുകാണിക്കുന്ന ഒന്നാണ്‌.

17

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

തെക്കേക്കര മുതല്‍ തൈപറമ്പുവരെയുള്ള ദേഹണ്ഡപുരയിടങ്ങളും അതിനു തെക്കുവശമുള്ള ഇരുനൂറ്റിഅന്‍പതു പറ ചേരിക്കലും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. വാര്‍ദ്ധക്യ സഹജമായ രോഗം മൂലം 81-ാം വയസ്സില്‍ നിദ്രരപാപിച്ച ഉണ്ണിമാത്തുവിനെ മണര്‍കാടുപള്ളി ഹൈക്കലായില്‍ കബറടക്കി. മാത്തു മാത്തു ഉണ്ണിമാത്തുവിന്റെ മൂത്തപുരതനായ മാത്തു കല്ലക്കടമ്പില്‍ കുഞ്ഞുമാണി മാപ്ളയുടെ മകള്‍ കുഞ്ഞന്നാമ്മയെ വിവാഹം കഴിച്ചു. കൊച്ചുകുരുവിള വൈദ്യനാരും (പിതൃസഹോദരന്‍) കുഞ്ഞു മാണിയുമായി ഉണ്ടായസൌഹാര്‍ദ്ദത്തിന്റെ ഫലമായിട്ടാണ്‌ ഈ വിവാഹം നടന്നത്‌. ഈ ബന്ധത്തോടുകൂടി തെക്കേകര കുടുംബവും കല്ലക്കടമ്പില്‍ കുടുംബവും തമ്മില്‍ മണര്‍കാട്ടുപള്ളിയുടെ പേരില്‍ ഉണ്ടായിരുന്ന ഭരണകാര്യ തര്‍ക്കത്തിന്‌ ശാശ്വത പരിഹാരമുണ്ടായി. ഇദ്ദേഹം ക്ഷിപ്രകോപിയും സാഹസികനുമായിരുന്നു. താമസിച്ചിരുന്നത്‌ തെക്കേകര കുടുംബത്തിലായിരുന്നു. സഹോദരന്‍മാര്‍ പിതൃതുല്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കുടുംബസ്വത്തില്‍ ഭൂരിഭാഗം അദ്ദേഹമാണ്‌ അനുഭവിച്ചുപോന്നിരുന്നത്‌. മാത്തു പടിഞ്ഞാറെകുറ്റ്‌, കുരുവിള ഉടുമ്പനാട്ട്‌, ഉലഹന്നാന്‍ തെക്കേകര എന്നീ പുരതന്മാരും, മറിയാമ്മ, അന്നമ്മ, ശോശാമ്മ എന്നീ പെണ്‍മക്കളുമുണ്ടായിരുന്നു. മറിയാമ്മയെ അഞ്ചേരി ആലഞ്ചേരിയിലും അന്നമ്മയെ നട്ടാശ്ശേരി ഞള്ളനാട്ടും ശോശാമ്മയെ ആര്യാടം പാക്കല്‍ കുടുംബത്തിലും വിവാഹം കഴിപ്പിച്ചു. എഴുപതാമത്തെ വഴസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗംമൂലം മരണമടയുകയും മണര്‍കാടുപള്ളി സിമിത്തേരിയില്‍ സംസ്ക്കരിക്കുകയും ചെയ്തു. മാത്തു പുന്നുസ്‌ മാത്തുവിന്റെ രണ്ടാമത്തെ പുര്തനായ പുന്നുസ്‌ പുതുപ്പള്ളി പുത്തന്‍പുരയ്ക്കല്‍ അച്ചാമ്മയെ വിവാഹം കഴിച്ചു.ഇദ്ദേഹത്തിന്‌ മാത്തു എന്ന പുഥ്തനും മൂന്നു പെണ്‍മക്കളും ഉണ്ടായിരുന്നു. മുത്തപുത്രിയെ മീനടത്തു കുടുംബത്തിലും രണ്ടാമത്തെ പുരതിയെ അമയന്നൂര്‍ ചിറക്കരോട്ടും മൂന്നാമത്തെ പുത്രിയെ കിളിരൂര്‍ എഴുപതിലും വിവാഹം

16

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

ഉടന്‍ കൊണ്ടുവരാന്‍ സേവകരോടു കല്‍പിക്കുകയും ഉണ്ണിമാത്തു കളിയില്‍ പങ്കെടുക്കുകയും ചെയ്തു. ആശാന്റേയും ഉണ്ണിമാത്തുവി ന്റേയും അത്ഭുതകരമായ പ്രകടനത്തില്‍ രാജാവും കാണികളും ആഹ്ളാദചിത്തരായി. കളി അവസാനിച്ചപ്പോള്‍ ഉണ്ണിമാത്തുവിന്റെ പേരിലുള്ള കുറ്റം ആശാനെ രാജാവ്‌ ധരിപ്പിച്ചു. ഉടന്‍ തന്നെ രാജാവ്‌ തമ്പുരാട്ടിമാരോട്‌ നിങ്ങളെ അധിക്ഷേപിച്ചത്‌ ഉണ്ണിമാത്തു ആണോ എന്ന്‌ ആരാഞ്ഞു. തമ്പുരാട്ടിമാര്‍ ഉണ്ണിമാത്തു അപ്രകാരം ചെയ്തത്‌ രാജാവിനെ ബോധിപ്പിച്ചു. നിരപരാധിയായ ഉണ്ണിമാത്തുവിനെ ശിക്ഷിച്ചതിലുള്ള ഖേദം അറിയിക്കുകയും പാരിതോഷികങ്ങള്‍ നല്കി തിരിച്ചയയ്ക്കുകയും ചെയ്തു. ഒരിക്കല്‍ അദ്ദേഹം ഭാര്യാഗ്ൃഹമായ വാകത്താനം വള്ളിക്കാട്ടു പോകുന്നവഴിക്ക്‌ ഏരമല്ലൂര്‍ പാടത്തു മേഞ്ഞു നടന്നിരുന്ന ഒരു വെട്ടുപോത്ത്‌ നാട്ടുകാരെ പരിര്രാന്തരാക്കിയിരുന്നു. ഇതുമൂലം ആ വഴി കടന്നുപോകുവാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. ഉണ്ണിമാത്തു ആ വഴി പോകുവാന്‍ തയ്യാറായപ്പോള്‍ പലരും അതു വഴി പോകുന്നത്‌ അപകടമാണ്‌ എന്ന മുന്നറിയിപ്പു നല്കി. അഭ്യാസിയായ ഉണ്ണിമാത്തു കൂസലന്നേ യാര തുടര്‍ന്നു. ദൂരെ ആളെ കണ്ട്‌ പോത്ത്‌ മുര്ര ഇട്ടു കൊണ്ടു പാഞ്ഞു വന്നു. ഉടന്‍ തന്നെ മുന്‍ കാലുകള്‍ രണ്ടും പോത്തിന്റെ കൊമ്പുകള്‍ക്കിടയിലൂടെ പിടിച്ച്‌ പൂട്ടിയിട്ടു. ഈ സംഭവമറിഞ്ഞ്‌ നാട്ടുകാര്‍ ഓടി കൂടി. ഉണ്ണിമാത്തുവിന്റെ അഭ്യാസത്തില്‍ അഭിനന്ദനം അറിയിച്ചു. ഉണ്ണിമാത്തുവിന്റെ കൈവശാനുഭവത്തിലുണ്ടായിരുന്ന സ്ഥാവര വസ്തുവിവരങ്ങള്‍ ഇപ്രകാരമാണ്‌. ഉരുളിപ്പാടത്ത്‌ ഉത്തരാടി രണ്ടാം പാലവയലും കീരം വേലില്‍ അന്‍പത്തിരണ്ട്‌ പറ നിലവുംമാലത്തു പാടത്ത്‌ ചെമ്പന്‍ ചാലും കുരുവിക്കുളം ഉള്‍പ്പെട്ട മുപ്പതു പറ നിലവും ആയിരം പാടത്ത്‌ മണ്ണുംമുട്ട നിലം, മുപ്പറ നിലം വലിയ തൊണ്ടുമുഖം വാഴയില്‍ തൊക്കുംമുഖം പാലക്കലോടി ഉള്‍പ്പടെ അറുപതു പറ നിലം, വിലങ്ങപാടത്ത്‌ പുതുച്ചിറ പതിനെട്ടു പറ നിലം പാറക്കരി ഇരുപത്തി നാല്‍ പറ കോവൂര്‍കണ്ടം നാലൂപറ ഉള്‍പ്പടെ ഇരുനുറുപറ നിലം എന്നിവ പൂര്‍വ്വ കുടുംബ വകയായി ഉണ്ണിമാത്തുവിന്‌ ലഭിച്ചതാണ്‌. ഇതുകൂടാതെ

15

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

മാത്തുവിന്റെ തണ്ടപ്പേരില്‍ ഉണ്ണിമാത്തു മാത്തു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇദ്ദേഹം ബാല്യം മുതല്‍ തന്നെ സംസ്കൃത ഭാഷയില്‍ വേണ്ട്രത പരിജ്ഞാനവും ആമക്കാട്ട്‌ ആശാന്റെ കളരിയില്‍ നിന്നും ആയുധാഭ്യാസവും നേടിയിരുന്നു. പാരമ്പര്യമായ വൈദ്യകാര്യങ്ങള്‍ സഹോദരനായ കൊച്ചുകുരുവിളയെ ഏല്‍പിച്ച്‌ കുടുംബകാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചിരുന്നു. അഭ്യാസി ആയിരുന്നു വെങ്കിലും തന്റെ പുരതന്മാരെ അഭ്യാസം പഠിപ്പിക്കുവാന്‍ താല്പര്യം കാണിച്ചില്ല. ജന്മനാ ധീരനും പരാക്രമശാലികളുമായിരുന്ന പുര്രന്മാര്‍ അഭ്യാസവും കളരിപ്പയറ്റും സ്വായത്തമാക്കാത്തതിനാല്‍ പിന്‍തലമുറ യും അവ പഠിക്കുവാന്‍ തയ്യാറായില്ല. സല്‍സ്വഭാവിയും ശുദ്ധഹൃദയനുമായിരുന്ന ഉണ്ണിമാത്തുവിന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവം ഇവിടെ പ്രസ്താവ്യമാണ്‌. കിടങ്ങൂര്‍ ക്ഷ്രേതത്തില്‍ ഉത്സവത്തിനു പോയ കോട്ടയം രാജ കൊട്ടാരത്തിലെ തമ്പുരാട്ടികളെ വഴിയില്‍വച്ച്‌ പൊണ്ണകുര്യന്‍ എന്നൊരാള്‍ പരിഹസിച്ചു. തിരുവഞ്ചൂര്‍വഴി അയര്‍ക്കുന്നത്തുവന്ന്‌ കിടങ്ങൂര്‍ക്ക്‌ പോവുകയാണ്‌ അക്കാലത്തെ പ്രധാന യാ്താമാര്‍ഗ്ഗം. സേവകന്മാര്‍ അടുത്തുവന്നപ്പോള്‍ താന്‍ തെക്കേക്കര ഉണ്ണിമാത്തു ആണ്‌ എന്നറിഞ്ഞു കൊള്‍ക എന്നുപറഞ്ഞ്‌ കുര്യന്‍ കാട്ടില്‍ മറഞ്ഞു. ഉണ്ണിമാത്തുവുമായുള്ള പ്രതികാരമായിട്ടാണ്‌ ഇപ്രകാരം പറഞ്ഞത്‌. കിടങ്ങൂര്‍ ഉത്സവത്തിന്‌ എത്തിയിരുന്ന രാജാവിനോട്‌ തമ്പുരാട്ടിമാര്‍ ഇതേക്കുറിച്ച്‌ പരാതിപ്പെട്ടു. രാജാവി ഉടന്‍ തന്നെ ഉണ്ണിമാത്തുവിന്‌ ആള്‍ അയക്കുകയും രാജസന്നിധിയിലെത്തിയ ഉണ്ണിമാത്തുവിനെ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ്‌ ആമക്കാട്ട്‌ അശാന്‍ ശിഷ്യരോടൊത്ത്‌ കിടങ്ങൂര്‍ എത്തി രാജാവിനെ മുഖം കാണിച്ച്‌ വടക്കുനിന്നും വന്ന കളിക്കാരാണ്‌ തങ്ങള്‍ എന്നു പരിചയപ്പെടുത്തി രാജാവ്‌ അവരുടെ കളികാണുന്നതിനു താല്പര്യം പ്രകടിപ്പിച്ചു. കളിയില്‍ ആകൃഷ്ടനായ രാജാവ്‌ തമ്പുരാട്ടിമാരെയും ക്ഷണിച്ചു. എന്നാല്‍ ആശാന്‍ മാത്രം കളിയില്‍ പങ്കെടുക്കാത്തതിന്റെ വിവരം രാജാവ്‌ തിരക്കി. തന്റെകൂടെ കളിക്കേണ്ടയാള്‍ തെക്കേക്കര ഉണ്ണിമാത്തു ആണ്‌ എന്നറിയിച്ചു. ഉണ്ണിമാത്തു സ്ഥലത്തുണ്ട്‌ എന്നറിഞ്ഞ രാജാവ്‌

14

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

ശ്ലോകത്തെകുറിച്ച്‌ ചര്‍ച്ച ചെയ്തു. രോഗത്തിനു തല്കാലം പ്രതിവിധികള്‍ ഒന്നുമില്ല എന്ന്‌ ഇരുവര്‍ക്കും ബോദ്ധ്യമായി. മൂസ്സ്‌ പാടികൊണ്ടിരുന്ന സംസ്കൃത ശ്ലോകം വൈദ്യനാരുടെ രോഗത്തെ കുറിച്ചായിരുന്നു എന്നതുതന്നെ പൌരാണിക വൈദൃശാസ്ര്രത്തിന്റെ മഹിമയെ പ്രകീര്‍ത്തിക്കുന്നു. ഒളശ്ശുമൂസ്സിന്റെ നിര്‍ദ്ദേശാനുസരണം ചികിത്സക്കുപകരം മതകര്‍മ്മങ്ങള്‍ നടത്തി അന്ത്യയാ്തയ്ക്ക്‌ ഒരുങ്ങുവാന്‍ അദ്ദേഹം തീരുമാനിച്ചു. അതനുസരിച്ച്‌ അദ്ദേഹം മടക്കയാര്രയില്‍ മണര്‍കാടു പള്ളിയില്‍ ഇറങ്ങി. വര്‍ഷങ്ങളായി ശ്രതുതയിലിരുന്ന കല്ലകടമ്പില്‍ കുഞ്ഞുമാണി മാപ്പിളയുമായി രമൃതപ്പെട്ടു. ഈ രമ്യത നിലനിര്‍ത്തുന്നതിന്‌ ജ്യഷ്ഠപുത്രനെക്കൊണ്ട്‌ കുഞ്ഞുമാണിയുടെ പുത്രിയേയും കുഞ്ഞുമാണിയുടെ മകനെക്കൊണ്ട്‌ ജ്യഷ്ഠപുധ്തിയേയും വിവാഹം നടത്തി. പ്രതിയോഗികളായി പ്രവര്‍ത്തിക്കേണ്ടിവന്നതില്‍ പശ്ചാത്തപിച്ച്‌ ഇരുവരും പൂര്‍വ്വാധികം സ്നേഹത്തോടു കഴിഞ്ഞുപോന്നു. വൈദ്യനാര്‍ മണര്‍കാടു പളളി മുറിയില്‍ കുഞ്ഞുമാണി മാപ്പിളയുടെ മേല്‍നോട്ടത്തില്‍ ധ്യാനനിരത നായി കഴിച്ചുകൂട്ടി, 41- ദിവസം ഭാഗ്യനിദ്ര ്രാപിക്കുകയും പളളിയകത്തുതന്നെ സംസ്കരിക്കുകയും ചെയ്തു. ഉണ്ണിമാത്തു കുരുവിള വൈദ്യനാരുടെ കനിഷ്ഠ പുയ്രനാണ്‌ ഉണ്ണിമാത്തു. വാകത്താനത്ത്‌ വളളിക്കാട്ടു കുടുംബാംഗമായിരുന്ന അന്നമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക്‌ മാത്തു, പുന്നൂസ്‌, തൊമ്മി, ഇട്ടിയവിരാ എന്നീ നാലു പുതന്മാരും കുഞ്ഞാണ്ടമ്മ, മറിയാമ്മ, ഏലിയാമ്മ, അന്നമ്മ എന്നീ നാലു പുതിമാരുമുണ്ടായിരുന്നു. ഇദ്ദേഹം കുടുംബമായ തെക്കേകരയില്‍ താമസിച്ചിരുന്നു. വിസ്തൃതമായി കിടന്ന ഉരുളിപാടത്തിന്റെ തെക്കേകരയില്‍ ആയതിനാലാണ്‌ ഈ കുടുംബം തെക്കേക്കര എന്ന പേരില്‍ അറിയപ്പെട്ടത്‌. തെക്കേക്കരനിന്നും വഴനതോട്ടം പുരയിടത്തില്‍ വടക്കോട്ടു ദര്‍ശനമായി കാളകെട്ടും പുരയും പണിത്‌ താമസിച്ചിരുന്നു. ഉണ്ണിമാത്തുവിന്റെ പുരയിടം വക തണ്ട പേരുകളില്‍ കുരുവിള മാത്തു എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍ മൂത്ത പുരതനായ

13

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

വിവരങ്ങളും ലഭ്യമല്ലാത്തതിനാല്‍ ഈ കുടുംബ ചരിര്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊച്ചു കുരുവിള വൈദ്യനാര്‍ കുരുവിള വൈദ്യനാരുടെ ഇളയപുധ്രനായ കൊച്ചുകുരുവിള വൈദ്യനാര്‍ അവിവാഹിതനായിരുന്നു. ഇദ്ദേഹം പാരമ്പര്യ വൈദ്യചികിത്സാമാര്‍ഗ്ഗത്തില്‍ പ്രാവീണ്യം നേടി യാവൃനത്തില്‍ തന്നെ ഇടത്തില്‍ തമ്പുരാന്റെ പ്രധാന വൈദ്യനും ആലോചനക്കാരനുമായി. മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ ഉദ്യ്യോഗം ഉപേക്ഷിച്ചു. സഞ്ചാര പ്രിയനായിരുന്ന അദ്ദേഹം പ്രശസ്‌തരായ പലരുമായി പരിചയപ്പെടുകയും നൂതനങ്ങളായ പല വിദ്യകളും അഭ്യസിക്കുകയും ചെയ്തു. പിതാവില്‍നിന്നും സ്വായത്തമാക്കിയ വൈദ്യം, ആയുധാഭ്യാസങ്ങള്‍ എന്നിവയ്ക്കു പുറമേ ജാലവിദ്യ, കണ്‍കെട്ട്‌, ആള്‍മാറാട്ടം തുടങ്ങിയ പല വിദ്യകളും അഭ്യസിച്ചു. വൈദ്യശാസ്രതത്തില്‍ പാണ്ഡിത്യം ചെറുപ്പത്തില്‍ തന്നെ ലഭിച്ചു എങ്കിലും ചികിത്സാകാര്യങ്ങളില്‍ വേണ്ട്രത ശ്രദ്ധ പതിപ്പിക്കുവാന്‍ താല്പര്യം രപകടിപ്പിച്ചില്ല. സഞ്ചാരത്തിനിടയില്‍ കൈവശമുണ്ടായിരുന്ന വിശിഷ്ഠവൈദ്യഗ്രന്ഥങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. 50- മത്തെ വയസ്സില്‍ ദേശാടനം കഴിഞ്ഞ്‌ നാട്ടിലെത്തിയ അദ്ദേഹം രോഗിയായി. പല വിദഗ്ദ്ധ വൈദ്യന്‍മാരെ സമീപിച്ചിട്ടും രോഗശാന്തി ലഭിക്കായ്‌ കയാല്‍ അക്കാലത്തെ പ്രശസ്‌ തനായ അഷ്ടവൈദ്യന്‍ ഒളശ മുസ്സിനെ കാണുവാന്‍ അമയന്നൂര്‍ ഈന്നുകല്ലുങ്കല്‍ നിന്നും വളുളത്തില്‍ യാത്ര തിരിച്ചു. ഒളശ്ശ മുസ്സസിന്റെ കടവിലെത്തിയപ്പോള്‍ ഒരു സംസ്കൃത ശ്ലോകം അദ്ദേഹം കേട്ടു. ആ ശ്ലോകത്തിന്റെ അവസാനഭാഗം വളളത്തില്‍ ഇരുന്ന്‌ കൊച്ചുകുരുവിള വൈദ്യനാര്‍ പൂര്‍ത്തീകരിച്ചു. എണ്ണ തേച്ചു കുളിക്കുവാന്‍ കടവിലേക്കു വരികയായിരുന്ന മൂസ്സ്‌ ചൊല്ലിയ ശ്ലോകമായിരുന്നു അത്‌. വൈദ്യ സംബന്ധമായി ഉപരിപാണ്ഡിത്യം സിന്ധിച്ചിട്ടുളളവര്‍ക്കു മാത്രം മനസ്സിലാവുന്ന സംസ്കൃത ശ്ലോകം പൂര്‍ത്തിയാക്കിയത്‌ ആരാണെന്ന്‌ മൂസ്സ്‌ ദൃത്യരെ വിട്ടു അന്വേഷിച്ചു. തന്റെ ചികിത്സ ലഭിക്കുവാന്‍ വന്ന ഒരു രോഗിയാണ്‌ എന്നറിഞ്ഞ മൂസ്സ്‌ അദ്ദേഹത്തെ സ്വീകരിച്ച്‌

12

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

നിരവധി പേര്‍ മരണമടഞ്ഞു. ക്ഷുദ്രജീവികള്‍ മൂലം കൃഷിനാശം കൂടി സംഭവിച്ചതോടെ ജനങ്ങള്‍ ഭയവിഹ്വലരായി സമിീപ്രപദേശങ്ങളിലേക്കു കുടിയേറി. വിശ്വാസികളായിരുന്ന ഇവര്‍ തങ്ങള്‍ ആരാധിച്ചിരുന്ന വി.കന്യകാമറിയാമ്മിന്റേയും വി.ഗീവറുഗീസ്‌ സഹദായുടേയും രൂപങ്ങള്‍ എടുത്തുകൊണ്ട്‌ സമീപ്രപദേശങ്ങളിലേക്കു യാത്രയായി. വി.ഗീവറുഗീസ്‌ സഹദായുടെ രൂപവുമായി പോയവര്‍ ഈരാറ്റുപേട്ടയ്ക്കടുത്ത്‌ കുടിയേറി പാര്‍ത്തു. വി.കന്യകാമറിയാമ്മിന്റെ രൂപവുമായി പോയവര്‍ ഒരു കാഞ്ഞിരമരത്തിന്റെ ചുവട്ടില്‍ രാത്രി വിശ്രമിച്ചു. ര്രഭാതമായപ്പോള്‍ ദൈവമാതാവിന്റെ രൂപം കാഞ്ഞിര ചുവട്ടില്‍ നിന്നും എടുത്തു മാറ്റുവാന്‍ (ശമിച്ചിട്ട്‌ സാധിച്ചില്ല. ദൈവഹിത്രപ്രകാരമായിരിക്കും ഇത്‌ സംഭവിച്ചത്‌ എന്ന വിശ്വാസത്താല്‍ മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയം അവര്‍ അവിടെ പണിതു. ഈ ദേവാലയത്തിനു ചുറ്റും താമസവും ആരംഭിച്ചു. ഇവിടെ താമസിച്ച വരാണ്‌ കുരിശുംമൂട്ടില്‍ കുടുംബക്കാര്‍. കാഞ്ഞിരവൃക്ഷത്തിന്റെ ചുവട്ടില്‍ പളളി സ്ഥാപിച്ചതിനാലാണ്‌ കാഞ്ഞിരപ്പളളി എന്നു സ്ഥല നാമം ഉണ്ടായതെന്നും പറയപ്പെടുന്നു. കുരുവിള വൈദ്യനാരുടെ ഏക പുര്തി ശോശാമ്മയെ വെള്ളൂര്‍ മാപ്പിള കുടുംബത്തില്‍ വിവാഹം ചെയ്തയച്ചു. ഇട്ടിയവിരാ അ്രഹാം മാത്തുവിന്റെ രണ്ടാമത്തെ പുര്തനായ അമയന്നൂര്‍ ചേരിയില്‍ പുരയിടത്തില്‍ താമസിച്ചിരുന്ന ഇട്ടിയവിരായുടെ വംശാവലി പുറങ്കാവില്‍ കുടുംബചരിര്തം പൂര്‍ണ്ണമാകുമ്പോള്‍ അതില്‍ ഉള്‍പ്പെടു ത്തുന്നതാണ്‌. മാത്തു. അബ്രഹാം മാത്തുവിന്റെ മൂന്നാമത്തെ പുരതനായ അമയന്നൂര്‍ ഇരട്ടാനയില്‍ പുരയിടത്തില്‍ താമസിച്ചിരുന്ന മാത്തുവിന്‌ പിന്‍തുടര്‍ച്ചക്കാരില്ലായിരുന്നു. ചെറിയാന്‍ അ്രഹാം മാത്തുവിന്റെ ഇളയപുധഥ്തന്‍ ചെറിയാന്‍ പുറങ്കാവില്‍ പുരയിടത്തില്‍ താമസിച്ചിരുന്ന വംശാവലിയും ഇതരചരിര്ര

11

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

ഉടക്കികിടക്കുന്നതിനാലാണ്‌ പ്രസവം നടക്കാത്തത്‌ എന്നു മനസ്സിലായി. ഏതാനും മരുന്നുകള്‍ കൂടി നലകിയ ശേഷം പച്ച ഈര്‍ക്കില്‍ കൊണ്ട്‌ അമ്പും വില്ലുമുണ്ടാക്കി അമ്പ്‌ അന്തര്‍ജനത്തിന്റെ ഉദരത്തിന്റെ വലത്തു വശത്തായി എയ്തു. ഒട്ടും താമസിക്കാതെ സുഖ പ്രസവം നടന്നു. കുട്ടിയെ കുളിപ്പിച്ചു കൊണ്ടുവരാന്‍ വൈദ്യനാര്‍ നിര്‍ദ്ദേശിച്ചു. കൂട്ടിയെ ഒരു വാഴയിലയില്‍ കിടത്തി കുട്ടിയുടെ വലതുകൈയ്യിലെ തളളവിരലിനടുത്ത്‌ ഒരു സ്ഥാനം ചുവന്നുകിടക്കുന്ന തായി കാണിച്ചു. തന്റെ അമ്പു കൊണ്ട സ്ഥാനമാണ്‌ എന്ന്‌ അവരെ ബോദ്ധ്യപ്പെടുത്തി. സന്തോഷം കൊണ്ട്‌ മതി മറന്ന നമ്പുതിരി വൈദ്യനാര്‍ക്ക്‌ എന്തുകൊടുക്കണമെന്നറിയാതെ കുഴങ്ങി. കുറെ സ്വര്‍ണ്ണാഭരണങ്ങള്‍ പീരിതോഷികമായി വച്ചു. ഇങ്ങനെയുള്ള പാരിതോഷികങ്ങള്‍ താന്‍ സ്വീകരിക്കില്ല എന്ന തറപ്പിച്ചു പറയുകയുണ്ടായി. എങ്കിലും അവരുടെ സന്തോഷസൂചകമായി ആറുമാനൂര്‍ ചെത്തികുളം എന്ന സ്ഥലത്തിനു പടിഞ്ഞാറും കിഴക്കുമായി ഏഴരമുറി പുരയിടം എഴുതികൊടുത്തു. തുടര്‍ന്ന്‌ സഹോദരി മറിയാമ്മയേയും സത്തഠനങ്ങളേയും അരുവിത്തുറയില്‍ നിന്നും ആറ്റുതീരത്തുള്ള അരങ്കത്തു പുരയിടത്തില്‍ താമസിപ്പിച്ചു. ആറുമാനൂര്‍ കരയിലെ ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും ആ അരങ്കത്തു കുടുംബത്തില്‍ നിന്നും ഉളളവരാണ്‌. ഇവര്‍ ഇപ്പോഴും തെക്കേക്കര കുടുംബവുമായി പൂര്‍ണ്ണസൌഹാര്‍ദുത്തില്‍ കഴിയുന്നു. കുരുവിള വൈദ്യനാര്‍ക്ക്‌ ഉണ്ണിമാത്തു, കൊച്ചുകുരുവിള, ശോശാമ്മ എന്നിങ്ങനെ മൂന്നുമക്കള്‍ ഉണ്ടായിരുന്നു. പ്രായാധികൃത്തെ തുടര്‍ന്ന്‌ കുരുവിള വൈദ്യനാര്‍ മൂത്തപുരതനായ ഉണ്ണിമാത്തുവിനെ കുടുംബകാര്യങ്ങളും ഇളയപുധ്തന്‍ കൊച്ചുകുരുവിളയെ വൈദ്യവിഷയ്രഗന്ഥങ്ങളും ചികിത്സാരീതികളും ഏല്പിച്ചു. അന്ത്യകൂദാശകള്‍ സ്വീകരിച്ച്‌ ഭാഗ്യ മരണം പ്രാപിച്ച കുരുവിള വൈദ്യനാരുടെ മൃതദേഹം മണര്‍കാടു പള്ളിയില്‍ സംസ്കരിച്ചു. കുരുവിള വൈദ്യനാരുടെ ഭാര്യ കുഞ്ഞാണ്ടമ്മയും ഒരു പ്രശസ്ത കുടുംബത്തിലെ അംഗമായിരുന്നു. മാര്‍ത്തോമ്മാ ശ്ലീഹായില്‍ സ്ഥാപിതമായ ചായല്‍ (നിലയ്ക്കല്‍) പളളി ഹൈറേഞ്ചിലായിരുന്നു. 1100-0 മാണ്ടില്‍ ഹൈറോേഞ്ചുഭാഗത്തുണ്ടായ പകര്‍ച്ചവ്യാധിമൂലം

10

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

കൂടെയുള്ളവര്‍ക്ക്‌ മനസ്സില്‍ തോന്നി. വൈദ്യനാര്‍ തലവേദനയ്ക്ക്‌ ഉടന്‍ ശമനം ഉണ്ടാകത്തക്ക കുറിപ്പടി എടാ എന്നുളള സംബോധനക്ക്‌ ഉചിതമായ ചാര്‍ത്ത്‌ സേവകനെകൊണ്ട്‌ എഴുതിപ്പിച്ച്‌ അന്തര്‍ജനത്തിനു കൊടുത്തു. പ്രസ്തുത പദ്യ ഭാഗം താഴെ ചേര്‍ക്കുന്നു.

പനയോല ചുക്കെടീ

മധുരം കളഞ്ഞെടീ

കയ്യന്യ നീരെടി

വെയിലത്തു വെയ്ക്കെടീ

ഉണക്കി പൊടിയെടീ

തുണിയില്‍ ചുരുട്ടെടീ

വേപ്പെണ്ണയില്‍ മുക്കെടീ

ദീപം കൊളുത്തെടീ

മൂക്കില്‍ വലിയെടീ

തലയായി ശമിക്കുമെടീ

വൈദ്യനാരെ ഒരു പ്രാവശ്യം എടാ എന്നു സംബോധന ചെയ്തതിനു പകരമായി പത്തുപ്രാവശ്യം എടി എന്നു സംബോധന ചെയ്തുകൊണ്ട്‌ അന്തര്‍ജനത്തിന്റെ ഗര്‍വ്വിനു തക്ക പ്രതിവിധി സരസമായി നല്കി. കുരുവിള വൈദ്യനാരുടെ ദൈവാനുഗ്രഹവും പാണ്ഡിത്യവും ഒന്നു ചേര്‍ന്ന്‌ അത്ഭുതകരമായ ചികിത്സാസ്രമ്പദായം ഇന്നത്തെ തലമുറയെ വിസ്മയഭരിതരാക്കും. പുന്നത്തുറ പള്ളിക്കു തെക്കുള്ള ആറുമാനൂര്‍ കരയില്‍ പനച്ചിപള്ളി എന്നു പേരുള്ള ഒരു കൂടും ബമുണ്ടായിരുന്നു. ഈ ഇല്ലത്ത്‌ ഒരു അന്തര്‍ജനത്തിന്‌ പ്രസവവേദന ഉണ്ടായി. മൂന്നുദിവസം കഴിഞ്ഞിട്ടും പ്രസവിക്കാത്തതി നാല്‍ പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ കുരുവിള വൈദ്യനാര്‍ക്ക്‌ ആളയച്ചു. ദൂതന്റെ ലക്ഷണം കണ്ട്‌ അപകടം ഉണ്ടാകയില്ല എന്നു ബോധ്യമായ വൈദ്യനാര്‍ കൂടെ പോകാതെ ഓഷധം കൊടുത്തയച്ചു. ഇതുകൊണ്ടും പ്രയോജനം ലഭിക്കാത്തതിനാല്‍ നമ്പൂതിരി തന്നെ വൈദ്യനാരെ കൊണ്ടുപോകാന്‍ എത്തി. നമ്പൂതിരിയോടൊപ്പം ഇല്ലത്ത്‌ എത്തിയ വൈദ്യനാര്‍ ഗര്‍ഭസ്ഥശിശുവിന്റെ കരം ഗര്‍ഭാശയത്തില്‍

9

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

കുരുവിള

മാത്തുവിന്റെ കനിഷ്ഠ പുത്രനായ കുരുവിള കാഞ്ഞിരപ്പള്ളിയിൽ കുരിശുംമൂട്ടിൽ കുഞ്ഞാണ്ടമ്മയെ വിവാഹം കഴിച്ചു. സംസ്കൃതം, വ്യാകരണം, ജ്യോതിഷം, വൈദ്യം എന്നിവയിൽ അഗാധപണ്ഡിതനാ യിരുന്ന കുരുവിള കളരിപയറ്റ്, ആയുധാഭ്യാസം എന്നിവയിലും സമർത്ഥൻ ആയിരുന്നു. കുരുവിള വൈദ്യനാർ എന്നു നാട്ടുകാർ സ്നേഹബഹുമാനാദരവുകളോടു വിളിച്ചിരുന്ന ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു അന്നുണ്ടായിരുന്ന മിക്ക പ്രമുഖ വൈദ്യന്മാരും. അഷ്ഠാംഗഹൃദയം സ്വായത്തമാക്കിയിരുന്ന വൈദ്യനാർ ശസ്ത്രക്രിയയും മർമ്മാണിയും വശമാക്കിയിരുന്നു. അക്കാലത്ത് നിത്യോപയോഗത്തിലിരുന്ന കുമ്പളങ്ങാചെല്ലത്തിന്റെ കള്ളികളിൽ സിദ്ധൗഷധങ്ങൾ സൂക്ഷിച്ചിരുന്നു.

രണ്ടു പരിവാരങ്ങളുടെ അകമ്പടിയോടുകൂടി സഞ്ചരിച്ചിരുന്ന വൈദ്യനാർ മുണ്ടും മേൽമുണ്ടും തലയിൽ ഒരു പട്ടുലേസ് തലപ്പാവുപോലെ വട്ടം കെട്ടിയുമാണ് സഞ്ചരിച്ചിരുന്നത്. എളിയിൽ ഒരു പൊന്നിൻ പിച്ചാത്തിയും നാരായവുമുണ്ടായിരുന്നു. ദൂരദേശത്തു നിന്നും ചികിത്സയ്ക്ക് എത്തുന്നവരെ കുടുംബത്തിനോട് ചേർന്നു തയ്യാറാക്കിയിരുന്ന കെട്ടിടത്തിൽ താമസിപ്പിച്ചു ചികിത്സ നടത്തിയിരുന്നു. കോട്ടയം രാജകൊട്ടാരത്തിലും ഇടത്തിൽ തമ്പുരാന്റെ വസതിയിലും ചികിത്സ നടത്തിയിരുന്ന വൈദ്യനാർ കോട്ടയത്തും സമീപപ്രദേശങ്ങളിലും ഉള്ളവരുടെ ഏക അവലംബമായിരുന്നു. നിമിഷകവി കൂടിയായിരുന്ന വൈദ്യനാരുടെ കഴിവു തെളിയിക്കുന്ന പല രസകരങ്ങളായ സംഭവങ്ങളുമുണ്ട്.

കോട്ടയം രാജാവിന്റെ കൊട്ടാരത്തിലേക്ക് പരിവാരസമേതം പോവുകയായിരുന്ന വൈദ്യനാരെ തിരുവഞ്ചൂർ ക്ഷേത്ര സമീപ വാസിയായ കഠിന തലവേദന ബാധിച്ച ഒരു ബ്രാഹ്മണ സ്ത്രീ ഗർവ്വോടുകൂടി എടാ കുരുവിളേ തലവേദന കൊണ്ടുസഹികെട്ട് ഞാൻ നിന്റെ വരവിനു കാത്തിരിക്കുകയായിരുന്നു. ഇതിനു പരിഹാരമുണ്ടാക്കി തരണം എന്ന് ആജ്ഞാപിച്ചു. അന്തർജനത്തിന്റെ സംസാരം വൈദ്യനാരുടെ ബഹുമാനത്തിനു നിരക്കാത്തതാണ് എന്നു

8

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

അബ്രഹാം യൗസേഫ് കൊ വ 720-ാം ആണ്ട് വൈദികപട്ടം സ്വീകരിച്ചു. കടുത്തുരുത്തിയിൽ നിന്നും ക്നാനായ സമുദായത്തിൽപ്പെട്ട ചിലർ കോട്ടയത്ത് കുടിയേറി പാർത്തിരുന്നു. കോട്ടയം രാജാവിനോട് പള്ളി പണിയുവാൻ സ്ഥലം നൽകണമെന്ന് യൗസേഫ് കത്തനാരുടെ നേതൃത്വത്തിൽ അപേക്ഷിക്കുകയും കോട്ടയത്ത് ക്രിസ്ത്യാനികൾക്ക് എല്ലാമായി ഒരു ദേവാലയം പണിയുവാൻ രാജാവ് അനുവാദം നൽകുകയും ചെയ്തു. ഈ വിവരം യൗസേഫ് കത്തനാർ മെത്രാപ്പോലീത്തായെ അറിയിക്കുകയും പളളി പണി ആരംഭിക്കുകയും ചെയ്തു. യൗസേഫ് കത്തനാർ കുടുംബസ്വത്തിൽ ഒരു നല്ല സംഖ്യ ചിലവഴിച്ച് അമയന്നൂരിൽ നിന്നും വിദഗ്ദ്ധരായ മരയാശാരിമാരെ കൊണ്ടുവന്ന് പണികഴിപ്പിച്ചതാണ് കോട്ടയം വലിയപള്ളി, മനോഹരമായ ചിത്ര വേലകളാൽ അലംകൃതമായ പലകകൾ കൊണ്ട് നിരകളിൽ പണികഴിപ്പിച്ച ദേവാലയമായിരുന്നു അത്. ഈ ദേവാലയം പിന്നീട് പുതുക്കി പണിതതാണ് ഇപ്പോൾ കാണുന്ന വലിയ പള്ളി. പ്രധാന ചിത്രവേലകൾ ഉൾക്കൊളളുന്ന ആദ്യകാല ഉരുപ്പടികൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. കോട്ടയം വലിയപള്ളി പണിയിച്ച യൗസേഫ് കത്തനാർ തന്നെയാണ് പുറങ്കാവിൽ യൗസേഫ് കത്തനാർ എന്ന്, മണർകാട് സെന്റ് മേരീസ് പള്ളി ചരിത്രം 7-ാം പേജിൽ പ്രതിപാദിച്ചിട്ടുണ്ട്. വലിയ പള്ളിയിലുണ്ടായിരുന്ന ക്നാനായക്കാരും ഇത വിഭാഗക്കാരും തമ്മിൽ സ്വരചേർച്ച ഇല്ലാതായതിനെതുടർന്ന് പുറങ്കാവ്, തേറത്താനം, വെളളൂർ എന്നീ കുടുംബക്കാർ ചേർന്ന് കോട്ടയം വലിയപളളി പണികഴിപ്പിച്ചു. ഈ പളളി സ്ഥാപിക്കുന്നതിനുള്ള പശ്ചാത്തലത്തെക്കുറിച്ച് ചെറിയ പളളി പാട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ കൽദയപാത്രിയക്കീസിനാൽ അയയ്ക്കപ്പെട്ട അബ്രഹാം മെത്രാൻ ചെറിയ പള്ളി പണിയുവാൻ അനുവാദം നൽകിയിട്ടുണ്ട്. യൗസേഫ് കത്തനാരുടെ കബറിടം കോട്ടയം ചെറിയപളളിയുടെ വടക്കുവശം ഭിത്തിയിൽ കിഴക്കരികിൽ സ്ഥിതിചെയ്യുന്നു.

7

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

(സൂസന്നയും) ക്രിസ്തുമതം സ്വീകരിച്ചെങ്കിലും ഒരു ദേവാലയം നിർമ്മിക്കുന്നതിനുമുമ്പ് നീലകണ്ഠൻ നമ്പൂതിരി (അബ്രഹാം) ഉണ്ണിമാ അന്തർജ്ജനവും (മറിയം) മരണമടഞ്ഞു (കൊ. വ. 710 535), ഇരുവരേയും കാവിൽ പുരയിടത്തിന്റെ തെക്കുഭാഗത്തുതന്നെ സംസ്കരിക്കുകയുണ്ടായി. കനിഷ്ഠപുത്രൻ മാത്യു. വിവാഹിതനാ വകയും ഇളയപുത്രൻ യൗസേഫ് അവിവാഹിതനായി വൈദികവൃത്തി സ്വീകരിക്കുകയും ചെയ്തു. ഏകപുത്രി സൂസന്നയെ കോട്ടയം വെളളൂർ മാപ്പിള കുടുംബത്തിൽ വിവാഹം ചെയ്തയച്ചു.

അബ്രഹാം മാത്തു

നീലകണ്ഠൻ നമ്പൂതിരിയുടെ (അബ്രഹാം) കനിഷ്ഠ പുത്രനായ മാത്തു കോട്ടയത്ത് തേറത്താനത്ത് ഏലിയാമ്മയെ വിവാഹം കഴിച്ചു. ഇവർക്ക് കുരുവിള, ഇട്ടിയവിരാ, മാത്തു, ചെറിയാൻ എന്നീ നാലു ആൺമക്കളും മറിയാമ്മ, ഏലിയാമ്മ എന്നീ രണ്ടു പെൺമക്കളും ഉണ്ടായിരുന്നു. മൂത്ത പുത്രൻ കുരുവിള അമയന്നൂർ തെക്കേക്കര പുരയിടത്തിലും രണ്ടാമത്തെ പുത്രൻ ഇട്ടിയവിരാ അമയന്നൂർ ക്ഷേത്രത്തിനു പടിഞ്ഞാറുവശമുള്ള ചേരിയിൽ പുരയിടത്തിലും, മൂന്നാമത്തെ പുത്രൻ മാത്തു ഇരട്ടാനയിലും നാലാമത്തെ പുത്രൻ ചെറിയാൻ പുറങ്കാവിൽ പുരയിടത്തിലും പാർത്തിരുന്നു.

പുത്രിമാരിൽ മറിയാമ്മയെ അരുവിത്തുറ പാലത്തുങ്കലും, ഏലിയാമ്മയെ അയർക്കുന്നത്തു കുടകശ്ശേരിലും വിവാഹം ചെയ്തയച്ചു.

അബ്രഹാം മാത്തു 76-മത്തെ വയസ്സിൽ കൊ.വ. 772-ൽ മരണമടഞ്ഞു. അദ്ദേഹത്തെ കോട്ടയം ചെറിയ പള്ളിയുടെ ഹൈക്കലായിൽ സ്വസഹോദരൻ യൗസേപ്പ് ഉണ്ണികത്തനാരുടെ പ്രധാന കാർമ്മികത്ത്വത്തിൽ സംസ്കരിച്ചു. ഭാര്യ ഏലിയാമ്മ അദ്ദേഹത്തിന്റെ മരണത്തിനുശേഷം മരിച്ചു. ശവസംസ്കാരം ചെറിയ പളളിയിൽ നടത്തി.

യൗസേഫ് ഉണ്ണികത്തനാർ

നീലകണ്ഠൻ നമ്പൂതിരിയുടെ (അബ്രഹാം) ഇളയ പുത്രനായ

6

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

ഒരാൾക്ക് അമയന്നൂർ ക്ഷേത്രത്തിൽ ഊരായ്മയും മറ്റധികാരങ്ങളും നല്കുന്നതിൽ അത്യപ്തരും അസൂയാലുക്കളുമായ മറ്റ് ഊരായ്മക്കാർ ഇദ്ദേഹത്തിനെ ഒഴിവാക്കുന്നതിനുവേണ്ടി ജാതിഭ്രഷ്ട് കല്പിച്ചു പുറത്താക്കി. ഇപ്രകാരം ഒറ്റപ്പെടുത്തപ്പെട്ട നീലകണ്ഠൻ നമ്പൂതിരി കൊടുങ്ങല്ലൂരെത്തി അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായി ആലോചിച്ച് കൽദാപ പാത്രിയാർക്കീസ് ബാവായുടെ പ്രധിനിധിയായി അവിടെ എത്തിയിരുന്ന മെത്രാനെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അദ്ദേഹവും കുടുംബാംഗങ്ങളും സ്നാനപ്പെട്ട് ക്രിസ്ത്യാനികളാകുകയും ചെയ്തു. തുടർന്നുള്ള അദ്ദേഹത്തിന്റെ താമസവും ജീവിതവും പുറങ്കാവിൽ ഭവനത്തിൽ തന്നെയായിരുന്നു.

സ്വദേശികളായ നമ്പൂതിരിമാരേക്കാൾ സാമ്പത്തികമായി മുന്നിലായിരുന്ന പുറങ്കാവിൽ നമ്പൂതിരിക്ക് കൈവന്ന മേൽക്കോയ്മയെ ഇതര നമ്പൂതിരി കുടുംബങ്ങൾ എതിർത്തു. കുടിയേറ്റക്കാർ എന്ന പേരിൽ പുറങ്കാവിൽ ഇല്ലക്കാരെ ഒറ്റപ്പെടുത്തുവാൻ നീക്കങ്ങൾ ആരംഭിച്ചു. ഇത്തരുണത്തിൽ മഹാദേവൻ പട്ടണത്തിലെ ക്രിസ്തീയ സുഹൃത്തുക്കൾ വഴിയായി അക്കാലത്തെ കൽദായ പാത്രിയക്കീസ് മതുയി ഇല്ലത്തേക്ക് അയച്ച യൗസേപ്പു മെത്രാനെ നമ്പൂതിരി കാണുകയുണ്ടായി. പുറങ്കാവിൽ നിലകണ്ഠൻ നമ്പൂതിരിയും ഭാര്യ ഉണ്ണിമാ അന്തർജനവും സന്താനങ്ങളും സ്നാനപ്പെട്ടു ക്രിസ്തു മതം സ്വീകരിച്ചു. നീലകണ്ഠൻ നമ്പൂതിരി അബ്രഹാം, ഉണ്ണിമാ അന്തർജനം മറിയം, പുത്രൻമാരിൽ മൂത്തപുത്രൻ മാത്തു, രണ്ടാമൻ യൗസേഫ് പുത്രി സൂസന്നാ എന്നും നാമം സ്വീകരിച്ചു. യൗസേപ്പു മെത്രാന്റെ നിർദ്ദേശാനുസരണം രണ്ടാമത്തെ പുത്രനായ യൗസേപ്പ് വൈദികപട്ടം സ്വീകരിക്കുകയും യൗസേപ്പ് കത്തനാർ എന്ന പേരിൽ അറിയ പ്പെടുകയും ചെയ്തു.

രണ്ട്

അബ്രഹാം (നീലകണ്ഠൻ നമ്പൂതിരി)

മറിയം (ഉണ്ണിമാ അന്തർജ്ജനം)

പുറങ്കാവിൽ നീലകണ്ഠൻ നമ്പൂതിരിയും ഭാര്യ ഉണ്ണിമാ അന്തർജ്ജനവും പുത്രന്മാരായ (മാത്യുവും യൗസേഫും) പുത്രി

5

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

അവിടെ എത്തിച്ചേർന്ന വില്യമംഗലത്തു സ്വാമിയാർ ശിവലിംഗത്തിന് പ്രദക്ഷിണംവച്ച് ദണ്ഡനമസ്ക്കാരം ചെയ്ത് ആവശ്യം വേണ്ട പൂജകളും നവീകരണക്രിയകളും നടത്തുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തന്ത്രികൂടിയായ തരണനെല്ലൂർ നമ്പൂതിരിപ്പാടിനെ വരുത്തി പൂജകൾ സംബന്ധിച്ചു നിർദ്ദേശങ്ങൾ നൽകുകയും ചില ദിവ്യ മന്ത്രങ്ങൾ ഉപദേശിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. പിന്നീട് വളരെ വർഷങ്ങൾക്കുശേഷംതെക്കുംകൂർ രാജാവിന്റെ ഭരണകാലത്താണ് ക്ഷേത്രം പണി തീർന്നതെന്നും പറയപ്പെടുന്നു. പിന്നീട് കരപ്രമാണിമാരും, ചെറുകുട്ടയില്ലം, ചിറ്റാമണ്ണൂരില്ലം മണ്ണൂരില്ലം, കിഴക്കേ പൈങ്ങോട്ടില്ലം, പടിഞ്ഞാറേ പൈങ്ങോട്ടില്ലം എന്നീ ബ്രാഹ്മണ കുടുംബങ്ങളും മുൻകൈയെടുത്ത് ക്ഷേത്രം പണി നടത്തുകയുണ്ടായി. ചുറ്റമ്പലം, തിടപ്പളളി, ബലിക്കൽപ്പുര, ഉപക്ഷേത്രങ്ങൾ തുടങ്ങിയവ ഓലമേഞ്ഞതും ശ്രീകോവിൽ ചെമ്പ് പൊതിഞ്ഞതുമായിരുന്നു. ശ്രീകോവിൽ ചെമ്പു പൊതിയുന്നതിനു ചെമ്പു തികയാതെ വന്നപ്പോൾ പുറങ്കാവിൽ ഇല്ലത്തെ ധനാഢ്യനായ നീലകണ്ഠൻ നമ്പൂതിരിയായിരുന്നു പകുതി ചെമ്പും മറ്റു ധനസഹായവും നല്കിയത്. ഇപ്രകാരമുളള സഹായങ്ങൾ നല്കിയതുകൊണ്ട് ക്ഷേത്രത്തിലെ അരഊരാണ്മ സ്ഥാനവും മറ്റ് അവകാശങ്ങളും അദ്ദേഹത്തിന് അനുവദിച്ചു നല്കുകയും ചെയ്തു. നേരത്തെ പ്രസ്താവിച്ച് അഞ്ച് ഇല്ലക്കാരായിരുന്നു ക്ഷേത്രഭരണത്തിനധികാരപ്പെടുത്തിയിട്ടുള്ള മറ്റ് ഊരാക്കാർ, പുറങ്കാവിൽ നീലകണ്ഠൻ നമ്പൂതിരിയുടെ കുടുംബം മഹോദയപുരത്തുകാരായിരുന്നു(കൊടുങ്ങല്ലൂർ). അവിടെ അക്രമവും, തീവയ്ക്കും, കൊളളയും നടന്ന അവസരത്തിൽ പ്രാണരക്ഷാർത്ഥം അവിടെ നിന്നും പോന്ന ഒരു ബ്രാഹ്മണകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. തെക്കുംകൂർ രാജാവിന്റെ നിർദ്ദേശപ്രകാരം അദ്ദേഹവും കുടുംബവും അമയന്നൂർ പുറങ്കാവിൽ എന്ന സ്ഥലത്ത് ഇല്ലം പണിത് താമസമാക്കി. അദ്ദേഹത്തിന്റെ സഹോദരനും കുടുംബവും പെരുമ്പക്കുന്നിലും താമസമാക്കി. കുടിയേറ്റക്കാരനായ

4

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

ഹൈന്ദവ കേന്ദ്രമായിരുന്ന അമയന്നൂരിൽ പ്രസിദ്ധങ്ങളായ പല പുരാതന ബ്രാമണ ഇല്ലങ്ങളുണ്ടായിരുന്നു. മണ്ണൂർ, പാട്ട്, ചെറുകുട്ട തുടങ്ങിയ ഇല്ലങ്ങളിൽ നിന്നും പുറങ്കാവ് ഇല്ലക്കാർ വിവാഹബന്ധങ്ങളിൽ ഏർപ്പെട്ടു. പൗരാണിക ഹൈന്ദവസംസ്കാര ത്തിന്റെ പ്രാവീണ്യം ഉൾക്കൊള്ളുന്ന അമയന്നൂർ എന്ന സ്ഥല നാമം പോലും അർജ്ജുനപുത്രനായ അഭിമന്യുവിന്റെ പേർ ലോപിച്ചു ഉണ്ടായതാണ് എന്നാണ് ഐതിഹ്യം. വിവിധ ഹൈന്ദവവിഭാഗങ്ങൾക്ക് പൊതുവായ ഒരു ക്ഷേത്രം ഈ പ്രദേശത്തുണ്ടായിരുന്നില്ല. നമ്പൂതിരിമാരും നായന്മാരും സഹകരിച്ച് ഒരു ക്ഷേത്രം പണിയുന്നതിന് ശ്രമമാരംഭിക്കുകയും 1400 മാണ്ടോടുകൂടി ക്ഷേത്രനിർമ്മാണം പൂർത്തിയാക്കി. എങ്കിലും ശ്രീകോവിലിന് ചെമ്പ് ഇടുന്നതിനാവശ്യമായ ധനം ശേഖരിക്കുവാൻ കഴിഞ്ഞില്ല. ഈ അവസരത്തിൽ പുറങ്കാവിൽ നമ്പൂതിരി ആവശ്യത്തിനുളളതിൽ പകുതി ചെമ്പ് നല്കി പണി പൂർത്തീകരിച്ചു. ഇതുമൂലം പുറങ്കാവിൽ നമ്പൂതിരിക്ക് പല പ്രത്യേക അവകാശങ്ങളും അധികാരങ്ങളും ക്ഷേത്രത്തിൽ ലഭിച്ചു. ഈ അമയന്നൂർ മഹാദേവക്ഷേത്രം ഈ കരയിലേയും ദേശവഴി കളായ 28 കരകളിലേയും ജനങ്ങളുടെ പ്രധാന ആരാധന കേന്ദ്രമാണ്. ഈ പ്രദേശങ്ങളിലെല്ലാം ക്ഷേത്രം വക നിലം, പുരയിടങ്ങൾ പണ്ട് കാലത്തുണ്ടായിരുന്നു. ഈ സ്ഥലം പണ്ട് കുറ്റിക്കാടുകളും മരങ്ങളും നിറഞ്ഞതായിരുന്നുവെന്നു പറയപ്പെടുന്നു. അക്കാലത്ത് ഈ കാട്ടിൽ കൂവ കുത്താൻ വന്ന ഒരു പറയ സ്ത്രീ അരിവാൾ മൂർച്ച കൂട്ടുവാൻ ഒരു കല്ലിൽ ഉരച്ചുവെന്നും അപ്പോൾ കല്ലിൽ നിന്നും ചോര ഒലിച്ചുവെന്നും ഇതുകണ്ടു വിഭാന്തിപൂണ്ട നിലവിളിക്കുകയും തന്റെ കയ്യിലിരുന്ന അരിവാളും, പാരക്കോലും വലിച്ചെറിഞ്ഞ ശേഷം ഓടിപ്പോയി എന്നും പറയപ്പെടുന്നു. അരിവാൾ ചെന്നു വീണിടം അരിമ്പാഞ്ചിറയെന്നും കോൽ വീണിടം കോൽത്തല (കോത്തല) യെന്നും വട്ടി ചെന്നു വീണിടം വടവാതൂർ എന്നും അറിയപ്പെടുന്നതായി ഐതിഹ്യമുണ്ട്. വിവരമറിഞ്ഞ് കര പ്രമാണിമാർ എത്തി ജ്യോത്സ്യനെ വരുത്തി പ്രശ്നം വയ്പ്പിക്കുകയും പ്രശ്നത്തിൽ ഈ ശില സ്വയംഭൂവായ ശിവലിംഗമാണെന്നു തെളിഞ്ഞതായും പറയുന്നു. ഈ സമയത്ത്

3

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

ഭാരതം ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക്‌

A. D. 52-ൽ വി.തോമാസ്ലീഹാ, ഭാരതത്തിൽ എത്തുകയും സുവിശേഷം അറിയിക്കുകയും പല കുടുംബങ്ങളെയും ക്രിസ്തു വിശ്വാസത്തിൽ ചേർക്കുകയും ചെയ്തു കേരളത്തിന്റെ പല ഭാഗങ്ങളിലായി ഏഴു പളളികൾ സ്ഥാപിക്കുകയും ചെയ്ത ചരിത്രസംഭവങ്ങൾ മിക്ക ചരിത്രകാരന്മാരും അംഗീകരിച്ചിട്ടുള്ളതാണ്. കേരളത്തിന്റെ തലസ്ഥാനമായ മഹാദേവർ പട്ടണത്തിൽ നസ്രാണികൾ കൂടുതലായി താമസിച്ചിരുന്നു. ക്രി. വ. 345-ൽ കേരള ചക്രവർത്തിയിൽ നിന്നും ക്രൈസ്തവർക്ക് ലഭിച്ച ചേപ്പടിൻ പ്രകാരവും ക്രി.വ. 824-ൽ അയ്യനടികൾ തിരുവടികൾ നൽകിയ രണ്ടു ചേപ്പേടുകളിൽ പ്രകാരവും ക്രിസ്ത്യാനികൾക്ക് കൂടുതൽ പദവികളും ലഭിച്ചു. ഇത് നസ്രാണി കളുടെ സുവർണ്ണകാലമായിരുന്നു. പക്ഷെ അത് ദീർഘകാലം നില നിന്നില്ല. യൂദന്മാരും മുസ്ലീങ്ങളുമായും നസ്രാണികളും മുസ്ലീങ്ങളു മായും ഹിന്ദുക്കളുമായും ഓരോരോ കാലഘട്ടത്തിൽ ശകളു ണ്ടായിരുന്നു. വ്യാപാര കുത്തകയെ സംബന്ധിച്ചുള്ള മത്സരങ്ങളിൽ മഹാദേവർപട്ടണം അഗ്നിക്കിരയാകുകയും നസ്രാണികൾ നാനാസ്ഥല ങ്ങളിൽ ചിതറിപ്പാർക്കുകയും ചെയ്തു. അധികം കുടുംബങ്ങളും കടുത്തുരുത്തി അഥവാ വടക്കുംകൂർ രാജ്യത്താണ് കുടിയേറിപ്പാർത്തത്. കൊല്ലവർഷം 700 ആണ്ടോടടുത്ത് നസ്രാണികളും കടുത്തുരുത്തി രാജാവുമായി ശ ആരംഭിക്കുകയും പീഢനങ്ങൾക്ക് വിധേയരായ നസ്രാണികളിൽ പലരും നാനാ ദേശങ്ങളിലേക്ക് പ്രയാണം ചെയ്യുകയും ചെയ്തു. അമയന്നൂർ പുറങ്കാവിൽ കുടുംബചരിത്രം തുടങ്ങുന്നത് മഹാദേവർ പട്ടണത്തിൽ (ഇന്നത്തെ കൊടുങ്ങല്ലൂർ) നിന്നും കുടിയേറിപ്പാർത്ത പുറങ്കാവിൽ നീലകണ്ഠൻ നമ്പൂതിരിയിൽ നിന്നുമാണ്.

മഹാദേവർ പട്ടണത്തിൽ നിന്നും എത്തിയ ബ്രാഹ്മണകുടുംബം കോട്ടയം രാജാവിന്റെ അനുഗ്രഹാശിസ്സുകളോടുകൂടി അമയന്നൂർ എത്തി പെരുമ്പ, പുറങ്കാവ് എന്നിവടങ്ങളിൽ ഓരോ ഇല്ലങ്ങൾ സ്ഥാപിച്ചു താമസമാരംഭിച്ചു. പുറങ്കാവിൽ താമസമാക്കിയ നമ്പൂതിരി അഷ്ടാംഗ ഹൃദയം അറിയാവുന്ന ധനാഢ്യനായ ഒരു വൈദ്യനായിരുന്നു. പുറങ്കാവ് ഇല്ലത്തിനു സമീപമായി കാരാട്ടു ക്ഷ്രേതം എന്നറിയപ്പെട്ടിരുന്ന ഒരു ദേവീ ക്ഷ്രേതമുണ്ടായിരുന്നു.

2

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

കേരളം പെരുമാക്കന്മാരുടെ ഭരണകാലം കഴിഞ്ഞ് അനന്തരാവകാശികളായ പല നാട്ടുരാജാക്കന്മാർ ഭരിച്ചു വന്നിരുന്നു. അവസാനത്തെ പെരുമാളായ ചേരമാൻ പെരുമാൾ രാാജ്യത്ത മക്കൾക്കും മരുമക്കൾക്കുമായി വിഭജിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ തലസ്ഥാനമായിരുന്ന മഹാദേവർ പട്ടണം പിന്നീട് അനേകവർഷകാലം തന്ത്രപ്രധാനമായി നിലനിന്നു. മഹാദേവർ പട്ടണത്തിന് ഇന്നത്തെ പേർ കൊടുങ്ങല്ലൂർ എന്നാണ്. ഒരുതരം ഫ്യൂഡൽ വ്യവസ്ഥിതി നിലനിന്നിരുന്ന കേരളത്തിൽ സൈന്യമേധാവികളായിരുന്ന ഇടപ്രഭുക്കന്മാർക്ക് രാജ്യത്തിന്റെ ഭരണനിയന്ത്രണാധികാരം ലഭിച്ചിരുന്നു. അതുമൂലം നാട്ടുരാജാക്കന്മാരിൽ പലരുടെയും അധികാരം സ്വയമേ കുറയുകയും ഇടപ്രഭുക്കന്മാരുടെ വെറും പാവകളായി അവരിൽ പലരും ഭരണം നടത്തേണ്ടിവരികയും ചെയ്തു. തെക്കുംകൂർ, വടക്കുംകൂർ, ചെമ്പകശ്ശേരി, പുറക്കാട് മുതലായ നാട്ടുരാജ്യങ്ങൾ ക്ഷയിച്ചും, കോഴിക്കോട്, കൊച്ചി, വേണാട് തുടങ്ങിയ രാജ്യങ്ങൾ കൂടുതൽ ശക്തമായും തീർന്നു.

തെക്കുംകൂർ രാജ്യവിഭാഗത്തിന്റെ വിസ്തൃതി തെക്ക് ആറന്മുള മുതൽ ഏറ്റുമാനൂരിന്റെ വടക്ക് സ്ഥിതിചെയ്യുന്ന കാണക്കാരി വരെ വ്യാപിച്ചിരുന്നു. അന്ന് തെക്കുംകൂറിന്റെ തലസ്ഥാനം ചങ്ങനാശ്ശേരിയും മറ്റൊന്ന് കോട്ടയവും ആയിരുന്നു. ഉൾഭരണ സ്വാതന്ത്ര്യത്തോടുകൂടി ചില ഇടപ്രഭുക്കന്മാർ ചിലയിടങ്ങളിൽ ഭരണം നടത്തിയിരുന്നു. തെക്കുംകൂറിന്റെ തമ്പുരാക്കന്മാർ ആയിരുന്നു നട്ടാശ്ശേരി പാറമ്പുഴ, തിരുവഞ്ചൂർ, അമയന്നൂർ, മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ ഭരണം നടത്തിയിരുന്നത്.

1

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

ചരിത്രത്തിന്‍റെ വഴിത്താരകളില്‍