Loading...

പുറങ്കാവില്‍ കുടുംബചരിത്രം

ചരിത്രത്തിന്‍റെ വഴിത്താരകളില്‍

കേരളം പെരുമാക്കന്മാരുടെ ഭരണകാലം കഴിഞ്ഞ് അനന്തരാവകാശികളായ പല നാട്ടുരാജാക്കന്മാർ ഭരിച്ചു വന്നിരുന്നു. അവസാനത്തെ പെരുമാളായ ചേരമാൻ പെരുമാൾ രാാജ്യത്ത മക്കൾക്കും മരുമക്കൾക്കുമായി വിഭജിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ തലസ്ഥാനമായിരുന്ന മഹാദേവർ പട്ടണം പിന്നീട് അനേകവർഷകാലം തന്ത്രപ്രധാനമായി നിലനിന്നു. മഹാദേവർ പട്ടണത്തിന് ഇന്നത്തെ പേർ കൊടുങ്ങല്ലൂർ എന്നാണ്. ഒരുതരം ഫ്യൂഡൽ വ്യവസ്ഥിതി നിലനിന്നിരുന്ന കേരളത്തിൽ സൈന്യമേധാവികളായിരുന്ന ഇടപ്രഭുക്കന്മാർക്ക് രാജ്യത്തിന്റെ ഭരണനിയന്ത്രണാധികാരം ലഭിച്ചിരുന്നു. അതുമൂലം നാട്ടുരാജാക്കന്മാരിൽ പലരുടെയും അധികാരം സ്വയമേ കുറയുകയും ഇടപ്രഭുക്കന്മാരുടെ വെറും പാവകളായി അവരിൽ പലരും ഭരണം നടത്തേണ്ടിവരികയും ചെയ്തു. തെക്കുംകൂർ, വടക്കുംകൂർ, ചെമ്പകശ്ശേരി, പുറക്കാട് മുതലായ നാട്ടുരാജ്യങ്ങൾ ക്ഷയിച്ചും, കോഴിക്കോട്, കൊച്ചി, വേണാട് തുടങ്ങിയ രാജ്യങ്ങൾ കൂടുതൽ ശക്തമായും തീർന്നു.

Read History

NEWS & UPDATES

EXplore More

തെക്കേക്കര ഉണ്ണിമാത്തു തൊമ്മി (തൊമ്മി ഔപ്പൻ)

ഉണ്ണിമാത്തുവിന്റെ മൂന്നാമത്തെ പുത്രനായ പുറങ്കാവിലായ തെക്കേക്കര കുടുംബത്തിന്റെ സുപ്രധാന ശാഖയായ തൈപ്പറമ്പിൽ ശാഖയുടെ വന്ദ്യപിതാവ് ഉണ്ണിമാത്തു തൊമ്മി കൊ വ: 960 -ൽ ജനിച്ചു. ഇദ്ദേഹത്തിന്റെ മാതാവ് വാകത്താനത്തു വള്ളിക്കാട്ടു കുടുംബത്തിലെ അന്നമ്മയും പിതാവ് പുരാതനമായ അമയന്നൂർ പുറങ്കാവിലായ തെക്കേക്കര കുടുംബത്തിന്റെ തറവാടിനവകാശിയായി തറവാട്ടിൽ താമസിച്ചിരുന്ന ഉണ്ണിമാത്തുവുമാണ് ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മാത്യു മാത്തു (ചൂണ്ട വാലേൽ ശാഖയുടെ പിതാവ് ) മണർകാട് കല്ലക്കടമ്പിൽ നിന്നും കുഞ്ഞാണ്ടമ്മയെ വിവാഹം കഴിച്ച് തറവാട്ടിൽ താമസിച്ചു . രണ്ടാമത്തെ സഹോദരൻ പുന്നൂസ് പുതുപ്പള്ളി പുത്തൻപുരയ്ക്കൽ അച്ചാമ്മയെ വിവാഹം കഴിച്ചു വാലേൽ പടിഞ്ഞാറു പള്ളത്തു താമസിച്ചു. (ഇദ്ദേഹം സന്താനരഹിതനായിരുന്നു.) കനിഷ്ഠസഹോദരൻ ഇട്ടിയവിര (വഴണത്തോട്ടത്തിൽ ശാഖയുടെ പിതാവ്) യുടെ ഭാര്യ കോട്ടയത്ത് കിഴക്കേയറ്റത്ത് കൊച്ചുപോത്തൻ മാപ്പിളയുടെ പുതി കുഞ്ഞന്നാമ്മയാണ്.സഹോദരിമാരായ കുഞ്ഞാണ്ടമ്മയെ മറ്റക്കര തോണക്കരയിലും മറിയാമ്മയെ കാനത്തിൽ പായിക്കാട്ടും ഏലിയാമ്മയെ പുതുപ്പള്ളി മുളഞ്ഞിയിലും ഇളയപുത്രി അന്നമ്മയെ ചെങ്ങളത്ത് ആര്യാടൻ പാക്കിൽ കുടുംബത്തിലും വിവാഹം കഴിച്ചു. തൊമ്മി ഔപ്പന്റെ ബാല്യകാലം പിതൃഭവനമായ തെക്കേക്കര തറവാട്ടിലായിരുന്നു. ആദ്യ വിവാഹം അയ്മനത്ത് മണലോടിയിൽ കുടുംബത്തിൽ നിന്ന് ആയിരുന്നു. സന്താനരഹിതയായി മരിച്ചു. മണർകാട് പള്ളിയിൽ ശവസംസ്കാരം നടത്തി. അയ്മനത്തിൽ കടവുകണ്ടത്തിൽ ആച്ചിയമ്മയെ രണ്ടാം വിവാഹം കഴിച്ചു. ആച്ചിയമ്മയുടെ മരണാനന്തരം പുതുപ്പള്ളി കപ്യാരടത്ത് അന്നമ്മയെ മൂന്നാം വിവാഹം കഴിച്ചു. ഇദ്ദേഹത്തിന് മാത്തു, ചാക്കോ, തൊമ്മി, മാത്തു, പുന്നൂസ്, കുരുവിള, കൊച്ചുചാക്കോ എന്ന് ഏഴു പുത്രന്മാരും ഏലിയാമ്മ എന്ന ഏക പുത്രിയുമാണുണ്ടായിരുന്നത്....Read More

OUR TRUST